
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കി ഡല്‍ഹി. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ എന്ന പേരിട്ടിരിക്കുന്ന ആശുപത്രിയില്‍ 10,000 ബെഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കാനായാണ് ചത്താര്പുരില് കെയര്‍ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. ഹോം ഐസൊലേഷന്‍ സൗകര്യമില്ലാത്തവരേയും ഇവിടെ പ്രവേശിപ്പിക്കും. 1700 അടി നീളവും 700 അടി വീതിയുമാണ് ഈ കെട്ടിടത്തിനുള്ളത്. ഏകദേശം 20 ഫുട്ബോള്‍ ഗ്രൗണ്ടുകളുടെയത്രയും വലുപ്പമുണ്ടാകും. ആശുപത്രിയുടെ പ്രവര്‍ത്തന ചുമതല സൗത്ത് ഡല്‍ഹി ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിനായിരിക്കും.
20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലുപ്പമുളള ചികിത്സാകേന്ദ്രം-സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്ററില്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയതായാണ് റിപ്പോർട്ട് . കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെയാണ് ഡല്‍ഹി ഭരണകൂടം പത്തുദിവസംകൊണ്ട് പതിനായിരം കിടക്കകളുള്ള ആശുപത്രിയൊരുക്കിയത്. 50 കിടക്കകള്‍ വീതമുള്ള 200 ബ്ലോക്കുകളാണ് ഇവിടെയുള്ളത്. 250 ഐ.സി.യു.കളും സജ്ജീകരിച്ചു. അതേസമയം നഗരത്തിലെ പ്രധാന കോവിഡ് ആശുപത്രികളായ ലോക് നായക്, ഗുരു തേജ ബഹാദൂര്‍, രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളില്‍ ഐസിയുകളുടെ എണ്ണത്തില്‍ 169 ശതമാനം വര്‍ധവുണ്ടായതായി ഡല്‍ഹി മുഖ്യമന്ത്രി അറിയിച്ചു.
‘കോവാക്സിൻ; നിർണായക വിജയവുമായി ഇന്ത്യൻ കമ്പനി കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/co-vaccine/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക