ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ഫലപ്രദമാകില്ലെന്ന് വിദഗ്ദ്ധ സമിതി


Spread the love

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ദിനം പ്രതി കൂടികൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇനി കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് ഫലപ്രദമാകില്ലെന്ന വിലയിരുത്തലിലാണ് വിദഗ്ദ്ധ സമിതി. നിലവില്‍ കോവിഡ് ബാധിതര്‍ സമൂഹത്തിന്റെ എല്ലാതട്ടിലുമുണ്ട്. എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഇനി ഒരു പ്രദേശത്ത് കേസുകള്‍ വര്‍ദ്ധിക്കുന്നത് പ്രത്യേകം ശ്രദ്ധിച്ച് ക്ലസ്റ്റര്‍ നിര്‍ണയം മാത്രം മതിയെന്നാണ് അഭിപ്രായം. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച ശുപാര്‍ശ വിദഗ്ദ്ധ സമിതി ഉടന്‍ സര്‍ക്കാരിന് നല്‍കും. ലക്ഷണങ്ങള്‍ ഇല്ലാത്തവരെയും പോസിറ്റീവായവര്‍ നെഗറ്റീവാണോയെന്ന് കണ്ടൈത്താനും ടെസ്റ്റ് നടത്തുന്ന രീതി ഒഴിവാക്കണമെന്നും അഭിപ്രായമുണ്ട്. ലക്ഷണങ്ങളുള്ളവരെ കണ്ടെത്തി പരിശോധിക്കുന്നതിന് പകരം മറ്റുള്ള പരിശോധനകള്‍ നടത്തുന്നത് അശാസ്ത്രീയമാണെന്നാണ് വിലയിരുത്തല്‍. നിലവിലെ പരിശോധനകള്‍ അപര്യാപ്തമാണെന്നുള്ള അഭിപ്രായവും വിദഗ്ദ്ധസമിതി സര്‍ക്കാരിനെ അറിയിക്കും.

അതേസമയം, സംസ്ഥാനത്ത് ഉറവിടം അറിയാത്ത കേസുകള്‍ പെരുകുന്നത് വലിയൊരു സമൂഹവ്യാപനത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒരുമാസത്തിനിടെ ഉറവിടം അറിയാത്ത കേസുകളില്‍ 5624 എണ്ണത്തിന്റെ വന്‍ വര്‍ദ്ധനവാണുണ്ടായത്. ഓഗസ്റ്റ് ഒന്നു മുതല്‍ 25വരെ 2412 ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഈമാസം കഴിഞ്ഞദിവസം വരെ (സെപ്തംബര്‍ 25) 8,036 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകള്‍ വരാനിരിക്കുന്ന അപകടത്തിന്റെ മുന്നറിയിപ്പ് നല്‍കുന്നു. ഈ മാസം 19മുതല്‍ 25വരെ ഉറവിടമറിയാത്ത 3663 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞമാസം ഇതേ കാലയളവില്‍ ഇത് 844ആയിരുന്നു. എണ്ണം കുത്തനെ കൂടുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും നേരത്തെ പ്രാദേശിക സമൂഹവ്യാപനം ഉണ്ടായതായി സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളതാണ്. ഈ രണ്ടു മേഖലകളിലും ഉറവിടം അറിയാത്ത കേസുകളുടെ വര്‍ദ്ധനവാണ് സമൂഹവ്യാപനത്തിലേക്ക് നയിച്ചത്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close