പോത്ത് കച്ചവടത്തിന് ശേഷം തുപ്പൽ തൊട്ട് എണ്ണിയ കറൻസി കൈമാറി.. ഒരു പ്രദേശം മുഴുവൻ കൊറോണ ഭീതിയിൽ !


Spread the love

 

കഴിഞ്ഞ ദിവസമാണ് അഞ്ചൽ, ചോരനാട് പ്രദേശത്ത് പോത്ത് കച്ചവടത്തിനിടയിൽ അശ്രദ്ധ മൂലം കോവിഡ് പടരാനിടയായ സംഭവം അരങ്ങേറിയത്. പോത്ത് കച്ചവടക്കാരൻ പോത്തിനെ വാങ്ങിയ ശേഷം, തുപ്പൽ തൊട്ട് നോട്ടുകൾ എണ്ണിയാണ് പോത്തിന്റെ വില കൊടുത്തത്. ഇതേ തുടർന്ന്, പോത്തിനെ വിറ്റയാൾ കിട്ടിയ പണവുമായി അടുത്തുള്ള മീൻ മാർക്കറ്റിൽ പോവുകയും, മീൻ വാങ്ങുകയും ചെയ്തു. ഇത്തരത്തിൽ കറൻസി നോട്ടുകൾ മാർക്കറ്റിൽ പലർക്കായി കൈമാറപ്പെടുകയും ചെയ്തിരുന്നു. പോത്ത് വാങ്ങിയ ആൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ അയാളുടെ റൂട്ട് മാപ്പ് തയാറാക്കിയതിനെ തുടർന്നാണ് അഞ്ചൽ ഏറം സ്വദേശി മത്സ്യത്തൊഴിലാളിക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. മാത്രമല്ല അവിടെയുള്ള മത്സ്യ കച്ചവടക്കാർക്കും, മാർക്കറ്റിൽ വന്നവർക്കും ഉൾപ്പെടെ ഏകദേശം മുപ്പതോളം പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. അതിനാൽ മാർക്കറ്റിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും, മാർക്കറ്റിൽ പോയവരും ഇപ്പോൾ നിരീക്ഷണത്തിലാണ്. കൂടാതെ അഞ്ചൽ തഴേമേൽ റോഡിന് സമീപമുള്ള ഒരു കുടുംബത്തിലെ എട്ടുപേർക്കും കോവിഡ് ബാധിക്കുകയുണ്ടായി. ഇതിനെ തുടർന്ന് അഞ്ചലും സമീപ പ്രദേശങ്ങളെല്ലാം റെഡ് സോണായി പ്രഖ്യാപിക്കുകയും, അവിടെയുള്ള എല്ലാവരെയും നിരീക്ഷണത്തിൽ ആക്കുകയും ചെയ്തു.
അതേസമയം, കർശന നടപടികളോടെ ഈ പ്രദേശങ്ങളിലേ റോഡുകൾ എല്ലാം അടച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് പോലീസ്.

ജനങ്ങളുടെ ഇത്തരത്തിലുള്ള അശ്രദ്ധയും, ഉത്തരവാദിത്തമില്ലാത്ത പ്രവർത്തികളും കാരണമാണ് കേരളത്തിൽ അതീവ വേഗതയിൽ കോവിഡ് പകരുന്നത്.

Read also: തായ്‌ലൻഡിൽ സർക്കാരിനെതിരെ പ്രതിഷേധം മുറുകുന്നു

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close