
സംസ്ഥാനത്ത് ഉറവിടം അറിയാത്ത രോഗികളുടെയും സമ്പര്‍ക്കത്തിലൂടെയും കൊവിഡ് ബാധിക്കുന്നവരുടെയും എണ്ണം കൂടുന്നത് പ്രധാന നഗരങ്ങളായ കൊച്ചിയിലും തിരുവനന്തപുരത്തും കാര്യങ്ങള്‍ ഗുരുതരമാക്കിയിരിക്കുകയാണ് എന്നാണ് സൂചന. ഇത് നേരിടാന്‍ പരിശോധനകളുടെ എണ്ണം ഇന്ന് മുതല്‍ കൂട്ടും. നഗരങ്ങളില്‍ കൊവിഡ് വ്യാപിക്കുന്നത് ആശങ്ക ഉളവാക്കുന്നുവെന്ന് മുഖ്യമന്ത്രിയും വിശദമാക്കിയിരുന്നു. എറണാകുളത്ത് വരും ദിവസങ്ങളില്‍ വിപുലമായ അന്റിജന്‍ പരിശോധന നടത്താന്‍ 15000 കിറ്റുകള്‍ ജില്ലാ താലൂക്ക് ആശുപത്രികളില്‍ എത്തിച്ചു.
കൊച്ചിയില്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ 167 പേര്‍ക്ക് ഇന്നലെ പരിശോധന നടത്തി. ഫലമെല്ലാം നെഗറ്റീവാണ്. ചെല്ലാനം, മുനമ്പം എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അതേസമയം ആശങ്ക വര്‍ധിക്കുന്നത് തലസ്ഥാനമായ തിരുവനന്തപുരത്താണ്. സമ്പര്‍ക്ക രോഗികളും ഉറവിടമറിയാത്ത കേസുകളും കൂടുന്നുണ്ട്. ഇന്നലെ ജില്ലയില്‍ 54 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഭൂരിഭാഗവും സമ്പര്‍ക്കത്തിലൂടെയാണ്. തിരുവനന്തപുരത്ത് കൂടുതല്‍ പരിശോധനകള്‍ നടത്തും. തീരദേശത്ത് ഉള്‍പ്പടെ ആശങ്ക വര്‍ധിക്കുകയാണ്, പ്രത്യേകിച്ച് പൂന്തുറ മേഖലയില്‍.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന തിരുവനന്തപുരം നഗരത്തിലെ 100 വാര്‍ഡുകളിലും പൊലീസ് പരിശോധ കര്‍ശനമാക്കി. പോക്കറ്റ് റോഡുകളില്‍ ഉള്‍പ്പടെ പൊലീസ് പരിശോധന നടത്തുന്നുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് ഇറങ്ങുന്നവര്‍ പോലും സാക്ഷ്യപത്രം കൈയില്‍ കരുതണം. നഗരത്തിലെ എംജി റോഡിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളുടെ നമ്പറും എവിടെ നിന്നാണ് വരുന്നത് എങ്ങോട്ടാണ് പോകുന്നത് എന്നുള്പ്പടയുള്ള കാര്യങ്ങള്‍ പൊലീസ് കുറിച്ചെടുക്കുന്നുണ്ട്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ആണെങ്കിലും ഇതില്‍ തന്നെ കണ്ടെയ്ന്മെന്റ് സോണുകളിലേക്ക് പ്രവേശിക്കുന്നവരെ തിരിച്ചറിയാനാണ് ഇത്തരമൊരു നടപടി എന്നാണ് സൂചന.
പൂന്തുറയിൽ സ്ഥിതി രൂക്ഷം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.https://exposekerala.com/poonthura-costal-area-covid/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക