
തലസ്ഥാനം : ഇന്ന് 24 പേർക്ക് കൂടി കോവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ കേരളം ഗുരുതര സാഹചര്യത്തിലേക്ക് നീങ്ങുന്ന അവസ്ഥയിലാണെന്ന് മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. 12 പേർ വിദേശത്തു നിന്നു വന്നവരാണ്. 8 പേർ മഹാരാഷ്ട്രയിൽ നിന്നും 3 പേർ തമിഴ്നാട്ടിൽ നിന്നു എത്തിച്ചേർന്നവരുമാണ്. ഒരാൾക്ക് സമ്പർക്കം വഴിയും രോഗം സ്ഥിതീകരിച്ചു. 5 പേർക്ക് രോഗമുക്തി ഉണ്ടായി. പുതിയ ഹോട്ട് സ്പോട്ടുകൾ ഒന്നും ഇല്ല. ഈ സമയത്ത് ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നു മന്ത്രി ആവശ്യപ്പെട്ടു. പ്രവാസികൾ രോഗവാഹികൾ ആണെന്ന രീതിയിലെ കുപ്രചരണം ഒഴിവാക്കണമെന്നും അവരെ ചേർത്ത് നിർത്തണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.രോഗം വരുന്നത് എങ്ങനെ എന്നറിഞ്ഞാൽ രോഗവ്യാപനം തടയാൻ എളുപ്പമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. . രോഗ ബാധിതരെ അകറ്റി നിർത്തരുത്. നിരീക്ഷണം കർശനമാക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ അതിർത്തിയിൽ പരിശോധന കർശനമാക്കുമെന്നും കണ്ടൈൻമെൻറ് സോണുകളിൽ യാതൊരു വിധ ഇളവും അനുവദിക്കില്ല എന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ മാസ്ക് ഉപയോഗിക്കുക, വ്യക്തി ശുചിത്വം പാലിക്കുക, സാമൂഹ്യ അകലം പാലിക്കുക എന്നിവയെ കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തുമെന്നും കോവിഡ് കെയർ സെന്ററുകളിലടക്കം കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2