പ്രവാസിക്ക് താൽകാലിക ആശ്വാസം നൽകുന്ന തീരുമാനവുമായി സർക്കാർ


Spread the love

പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കാനുള്ള തിയ്യതി ഈ മാസം 25ലേക്ക് നീട്ടിവച്ചു. ഒട്ടേറെ വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും വിധേയമായെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സർക്കാർ. നാളെ മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നു പറഞ്ഞെങ്കിലും ചില പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് 25 വരെ നീട്ടുകയായിരുന്നു. അതിനുള്ളിൽ പരിശോധന കിറ്റുകളും സജ്ജീകരണങ്ങളും ഏർപ്പെടുത്താൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാർ. ഇതിനിടെ സുപ്രീം കോടതിക്ക് വിഷയത്തിൽ ഇടപെടാനാകില്ലെന്നു കോടതി വ്യക്തമാക്കി. പരിശോധന നല്ലതല്ലേ? എന്ന് ചോദിച്ച കോടതി പ്രശ്ന പരിഹാരത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിക്കാൻ ആവശ്യപ്പെട്ടു. എന്തായാലും 24 വരെ കേരളത്തിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ആവശ്യമില്ലെന്ന വാർത്ത പ്രവാസി ലോകത്തിന് ഒട്ടൊരു ആശ്വാസം നൽകിയിട്ടുണ്ട്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close