പ്രവാസികൾക്ക് കോവിഡ്നെഗറ്റീവ് സർട്ടിഫിക്കേറ്റ്-സർക്കാർ പിന്മാറുന്നു


Spread the love

കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാകണമെന്ന നിബന്ധനയിൽ നിന്നു സർക്കാർ പിന്മാറിയതായി സൂചന. കോവിഡ് സാഹചര്യത്തിൽ ചാർട്ടഡ് വിമാനങ്ങളിലും വന്ദേ മിഷൻ വിമാനങ്ങളിലുമായി ഒട്ടേറെ പ്രവാസികളാണ് നാട്ടിലെത്തുന്നത്. രോഗബാധിതരും അല്ലാത്തവരും ഒരുമിച്ച് യാത്ര ചെയ്യുന്നത് വഴിയുള്ള രോഗ ബാധ ഒഴിവാക്കാനാണ് സർക്കാർ ഇങ്ങനെയൊരു നിർദേശം വച്ചത്. എന്നാൽ അതിനെതിരെ കേരളത്തിലും പ്രവാസലോകത്തും ഒട്ടേറെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പലയിടത്തും പരിശോധന സൗകര്യമില്ലാത്തതും ടെസ്റ്റിന് അനുമതിയില്ലാത്തതും റിസൾട്ട്‌ കിട്ടുന്നതിലെ താമസവും പ്രവാസികൾക്കിടയിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരുന്നു. ഈ അവസരത്തിലാണ് പരിശോധന സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ സർട്ടിഫിക്കറ്റിന്‌ പകരം പിപിഇ കിറ്റുകൾ ധരിച്ചാൽ മതിയെന്ന ഇളവ് കേരള സർക്കാർ നൽകുന്നത്. സൗദി, ഒമാൻ, കുവൈറ്റ്‌, ബഹറിൻ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പി പി ഇ കിറ്റ് ധരിച്ചാൽ മതിയാകും. ഇവ വിമാന കമ്പനികൾ നൽകണമെന്നും സർക്കാർ ആവശ്യപെട്ടിട്ടുണ്ട്. എന്നാൽ വിമാന കമ്പനികളുടെ ഭാഗത്ത്‌ നിന്നും പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.

    http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close