കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി നഷ്ടമായേക്കാം; പുതിയ പഠനം


Spread the love

കൊവിഡ് മുക്തരായവരിലെ പ്രതിരോധ ശേഷി മാസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപ്പെട്ടേക്കാമെന്ന് വെളിപ്പെടുത്തലുമായി ഗവേഷകര്‍. രോഗമുക്തനായ ഒരാളുടെ ശരീരത്തില്‍ 28 ദിവസം മുതല്‍ 3 മാസം വരെയുള്ള കാലയളവില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്റിബോഡി ശക്തമായ രോഗപ്രതിരോധശേഷി ഉള്ളതായിരിക്കും. എന്നാല്‍ ഈ ആന്റിബോഡി മൂന്ന് മാസത്തില്‍ കൂടുതല്‍ ശരീരത്തിലുണ്ടാകില്ല എന്നാണ് പുതിയ പഠനം.

ലണ്ടനിലെ ‘കിങ്‌സ് കോളേജി’ലെ ഗവേഷകരാണ് പഠനം നടത്തിയത്. കൊവിഡ് സ്ഥിരീകരിച്ച 90ലധികം രോഗികളിലെ ആന്റിബോഡികളെയാണ് പഠനത്തിന് വിധേയമാക്കിയത്. അതില്‍ 60 ശതമാനം പേര്‍ അണുബാധയ്ക്ക് ശേഷമുള്ള ആദ്യ ആഴ്ചകളില്‍ ശക്തമായ പ്രതികരണം കാണിച്ചിരുന്നു. എന്നാല്‍ 17 ശതമാനം ആളുകളില്‍ മാത്രമാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷവും ശക്തമായ ആന്റിബോഡി കാണപ്പെട്ടത് എന്നാണ് റിപ്പോർട്ട് .

അതേസമയം കൊവിഡ് വൈറസ് ബാധയ്ക്കതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ അറിയിച്ചു . പരീക്ഷണം വിജയകരമായാല്‍ വാക്സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവൈസിന്‍ പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് വ്യാപനം: തിരുവനന്തപുരത്ത്
കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/covid-tvm-update/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ
share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close