സാമൂഹിക അകലം പാലിക്കാന്‍ ഉപകരണം നിർമ്മിച്ച് റെയില്‍വെ


Spread the love

കൊവിഡ് പ്രതിരോധത്തിനായി സാമൂഹിക അകലംപാലിക്കാന്‍ പുതിയ ഉപകരണം വികസിപ്പിച്ച് റെയില്‍വെ. ദക്ഷിണ റെയില്‍വെക്ക് കീഴിലുള്ള തിരുവനന്തപുരം ഡിവിഷനാണ് ഉപകരണം വികസിപ്പിച്ചത്. ഉപകരണം ധരിച്ച രണ്ടോ അധിലധികമോ ആളുകള്‍ രണ്ടോ, മൂന്നോ മീറ്ററിനുള്ളില്‍ വന്നാല്‍ മുന്നറിയിപ്പ് നല്‍കും. മൂന്നുമീറ്ററിനപ്പുറം ആളുകള്‍ മാറുന്നതുവരെ ഉപകരണം ശബ്ദംപുറപ്പെടുവിച്ചുകൊണ്ടിരിക്കും. റെയില്‍വെ ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകം പരിഗണന നല്‍കിയാണ് ഉപകരണമുണ്ടാക്കിയിരിക്കുന്നത്. 800 രൂപയില്‍ താഴെയാണ് ഉപകരണത്തിന് ചെലവു വരുന്നത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 12മണിക്കൂറിലേറെ സമയം ഉപയോഗിക്കാവുന്നതാണ് . തൃശ്ശൂരിലെ ആര്‍ നിധീജ് ആണ് ഈ ഉപകരണം വികസിപ്പിച്ചത്. റേഡിയോ ഫ്രീക്വന്‍സി സിഗ്നല്‍ ഉപയോഗിച്ചാണ് നിശ്ചിത പരിധിക്കുള്ളില്‍ ആളുകളെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഉപകരണത്തിന്റെ ഭാരം 30 ഗ്രാം മാത്രമാണ്. ഒറ്റ ചാര്‍ജില്‍ 12 മണിക്കൂറിലേറെ ഉപയോഗിക്കാം. 7 വോള്‍ട്ട് 500എംഎഎച്ച് ലിഥിയം പോളിമര്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. കനംകുറഞ്ഞതും മെലിഞ്ഞതുമായ ലിപോ റീച്ചാര്‍ജബിള്‍ ബാറ്ററിയാണിതിനുള്ളിലുള്ളത്.

ഇനി വിയർക്കേണ്ട; 
ശരീരത്തിൽ ധരിക്കാൻ
പാകത്തിലുള്ള എസിയുമായി സോണി
കൂടുതൽ അറിയുവാൻ
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. 
https://exposekerala.com/re-on-pocket/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close