പുതിയ “കോവിഡ് കിറ്റ്” വികസിപ്പിച്ച് യു.കെ : 20 മിനിറ്റിൽ വൈറസ് ബാധ കണ്ടെത്താം


Spread the love

ലക്ഷക്കണക്കിനാളുകൾക്ക് സൗജന്യ “കോവിഡ്-19 ആന്റി ടെസ്റ്റ്” നടത്താൻ ഒരുങ്ങുകയാണ് യു.കെ. “കോവിഡ്-19 ആന്റി ടെസ്റ്റ്”- ന്റെ ആദ്യ ഘട്ട പരീക്ഷണം മികച്ച രീതിയിൽ വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്. ജൂൺ മാസം, മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളിൽ, 98.6 ശതമാനവും വളരെയധികം കൃത്യതയോടെയാണ് രേഖപ്പെടുത്തിയത്.മാത്രമല്ല, വളരെ കുറഞ്ഞ ചിലവിൽ, 20 മിനിറ്റിനുള്ളിൽ മനുഷ്യ ശരീരത്തിൽ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കും. യു.കെയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും, ഓക്സ്ഫോർഡ് സർവ്വകലാശാലയും തമ്മിൽ പങ്കാളിത്തമുള്ള “യു.കെ കൺസോർഷ്യം” ആണ് ഈ ‘റാപ്പിഡ് കിറ്റ്’ വികസിപ്പിച്ചെടുത്തത്.

കൂടാതെ, 98.6 ശതമാനം കൃത്യത ഈ പരിശോധനയിൽ കണ്ടെത്തിയതിനാൽ, ഈ വിവരം വളരെ ഗുണകരവും, സന്തോഷവും നൽകുന്നതാണെന്നും, യു.കെ-ആർ.ടി.സി മേധാവി ‘ക്രിസ് ഹാൻഡ്’ പറയുകയുണ്ടായി. മാത്രമല്ല, യു.കെ ആർടിസിയുമായി, ആയിരക്കണക്കിന് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, പരിശോധനകൾ സൗജന്യമായിരിക്കും, ഒപ്പം തന്നെ, ഇവ സൂപ്പർമാർക്കറ്റുകളിൽ വിൽക്കുന്നതിന് പകരം, ഓൺലൈൻ വഴി ലഭ്യമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

കോവിഡ് കാലത്ത് “അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ” പുനരാരംഭം! കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close