സംസ്ഥാനത്തെ കോവിഡ് രോഗികളുടെ ഒളിച്ചോട്ടം തുടർക്കഥയാകുന്നു


Spread the love

കോവിഡ് ഐസൊലേഷൻ വാർഡുകളിൽ നിന്നും രോഗികൾ ഒളിച്ചോടുന്നത് തുടർക്കഥയാകുന്നു. പാലക്കാട്‌ ഒറ്റപ്പാലം താലൂക് ആശുപത്രിയിൽ നിന്നുമാണ് പുതിയ ഒളിച്ചോട്ടം. ഇവിടെ കോവിഡ് ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരുന്ന സിദ്ധിഖ് എന്ന് സ്വയം പരിചയപെടുത്തിയിരുന്ന രോഗിയെ ആണ് ഇന്ന് രാവിലെ മുതൽ കാണാതായത്. കൊച്ചി കടവന്ത്ര സ്വദേശിയാണെന്ന് സംശയിക്കുന്ന ഇയാൾ നൽകിയ പേരും വിലാസവും കൃത്യമല്ലെന്നാണ് വിവരം. ഒരു ചരക്കു വാഹനത്തിൽ പഴനിയിൽ നിന്ന് പത്തിരിപാലയിൽ എത്തിയ ഈ യുവാവിനെ നാട്ടുകാരുടെ അറിയിപ്പ് പ്രകാരം ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയായിരുന്നു. സ്രവം പരിശോധനക്ക് അയച്ചെങ്കിലും ഫലം വന്നിട്ടില്ലായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് രോഗി ചാടിപോകുകയും തിരികെ കൊണ്ട് വന്ന ശേഷം ആത്മഹത്യ ചെയ്തതും വൻ വിവാദമായിരുന്നു. ആ സംഭവത്തിനു മണിക്കൂറുകൾക്കു ശേഷം അവിടെ തന്നെ മറ്റൊരു രോഗി കൂടി ആത്മഹത്യ ചെയ്തിരുന്നു. പലപ്പോഴും പലയിടത്തും രോഗികൾ ഒളിച്ചോടുന്നതും നിരീക്ഷണത്തിലിരിക്കാൻ വിസമ്മതിക്കുന്നതും പതിവായിരിക്കുകയാണ്. ആരോഗ്യ പ്രവർത്തകരുടെ അനാസ്ഥയായി ആരോപണം ഉയരുന്നുണ്ടെങ്കിലും രോഗം ബാധിച്ച ശേഷം വരുന്ന മാനസിക നിലയിലെ മാറ്റങ്ങൾ പ്രധാന കാരണമാണ്. രോഗത്തോടുള്ള ഭയവും നാട്ടുകാരുടെയും വീട്ടുകാരുടെയും പെരുമാറ്റം കൊണ്ടുള്ള വിഷമവും ക്വാറന്റൈനിൽ കഴിയുമ്പോളുണ്ടാകുന്ന ഡിപ്രെഷനും രോഗിയുടെ മാനസിക നില താളം തെറ്റിക്കുമെന്നു മാനസികാരോഗ്യ വിദഗ്ധർ ചൂണ്ടികാണിക്കുന്നു. അത് കൊണ്ട് തന്നെ കോവിഡ് രോഗികൾക്കും നിരീക്ഷണത്തിലുള്ളവർക്കും മാനസിക പിന്തുണയും ആവശ്യമായ കൗൺസിലിങ്ങും നല്കണമെന്നും അവർ നിർദേശിക്കുന്നു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close