തമിഴ്‌നാട്ടിൽ എല്ലാ മന്ത്രിമാർക്കും കോവിഡ് പരിശോധന


Spread the love

തീവ്ര രോഗ വ്യാപനം നടക്കുന്ന തമിഴ്‌നാട്ടിൽ മന്ത്രിമാർക്കെല്ലാം കോവിഡ് ടെസ്റ്റ്‌ നടത്തി. കോവിഡ് രോഗ ബാധിതനായ വിദ്യാഭ്യാസമന്ത്രി അൻപഴകൻ ഒട്ടേറെ മന്ത്രിമാരുമായും ജനപ്രതിനിധികളുമായും ഇടപഴകിയതിന്റെ പശ്ചാത്തലത്തിലാണിത്. മുഴുവൻ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സ്രവങ്ങൾ പരിശോധനക്കയച്ചു. തമിഴ്നാട് സെക്രട്ടറിയറ്റിലെ മുഴുവൻ സ്റ്റാഫിനെയും പരിശോധനക്കയക്കുന്നുണ്ട്. അതിനിടെ രോഗികൾ കൂടുതലുള്ള ചെന്നെയിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ തുടരുന്നു. ചെന്നൈ നിവാസികളെയും അവിടെ നിന്നു വരുന്നവരെയും തമിഴ്നാട്ടിലെ മറ്റ് ജില്ലക്കാർ ഭീതിയോടെയാണ് കാണുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് നൽകണമെന്നാവശ്യപെട്ട് മിക്കവാറും ചെന്നൈയിൽ നിന്നുവരുന്നവരെ സ്വന്തം ജില്ലകളിൽ പ്രവേശിപ്പിക്കുന്നില്ല. ചെന്നെയിൽ രോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഇത് വരെ 704 പേർ മരിച്ചിട്ടുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close