ലോകത്ത് കോവിഡ് മരണങ്ങൾ അഞ്ചുലക്ഷമായി


Spread the love

കോവിഡ് കുതിക്കുകയാണ്. ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1 കോടി കടന്നു. അതോടൊപ്പം കൊവിഡ് മരണവും വർദ്ധിക്കുകയാണ്. അവസാന കണക്കുകൾ പ്രകാരം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു.എങ്കിലും അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് മൂവായിരത്തിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് പട്ടികയിൽ മുന്നിൽ അമേരിക്ക തന്നെയാണ്.25 ലക്ഷത്തോളം രോഗികൾ ഇവിടെയുണ്ട്. മരണം 1.28 ലക്ഷത്തിലധികവും.രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ 13 ലക്ഷത്തോളം പേര്‍ക്കാണ് രോഗബാധയേറ്റത്. 55000 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു.ഇന്നലെ മാത്രം 994 പേരാണ് ബ്രസീലിൽ മരണപെട്ടത്.മൂനാം സ്ഥാനത്തുള്ള റഷ്യയിൽ ആറെ കാൽ ലക്ഷം രോഗികളുണ്ട്.പക്ഷെ മരണ നിരക്ക് കുറവാണ്. നാലാം സ്ഥാനം ഇന്ത്യക്കാണ്.ഏകദേശം 5 ലക്ഷം രോഗികളും പതിനയ്യായിരത്തിലേറെ മരണങ്ങളും ഇന്ത്യയിലുണ്ടായി.ഇത് കൂടാതെ യുകെ, സ്പെയിൻ, ചിലി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമാണ്.

Ad Widget
Ad Widget

Recommended For You

About the Author: admin

Close