കേരളത്തിന്‌ വീണ്ടും ആശങ്കയുടെ കണക്കുകൾ -ഇന്ന് റിപ്പോർട്ട്‌ ചെയ്തത് 42 കോവിഡ് കേസുകൾ


Spread the love

തലസ്ഥാനം : കേരളത്തിന് വീണ്ടും ആശങ്കയുടെ നാളുകൾ. ഇന്ന് ഒറ്റ ദിവസം റിപ്പോർട്ട്‌ ചെയ്തത് 42 പുതിയ കോവിഡ് കേസുകൾ.തലസ്ഥാനത്തു മാർച്ച്‌ 27 ന് റിപ്പോർട്ട്‌ ചെയ്ത 39കേസ് ആണ് ഇതിനു മുൻപത്തെ ഏറ്റവും വലിയ കണക്ക്. ഇതോടെ രോഗികളുടെ എണ്ണം 200 കടന്ന് ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണം ആകെ 216 ആയി. ഇന്ന് രോഗം സ്ഥിതീകരിച്ച എല്ലാവരും കേരളത്തിന്‌ പുറത്ത് നിന്നു വന്നവരാണ്. ഇന്ന് പുതിയതായി പ്രവേശിപ്പിച്ച 162 പേർ അടക്കം ആശുപത്രിയിൽ ആകെ 609 പേർ നിരീക്ഷണത്തിലാണ്. രണ്ടു പേരുടെ ചികിത്സാഫലം നെഗറ്റീവ് ആയി. കോഴിക്കോട് ഒരു ആരോഗ്യ പ്രവർത്തക അടക്കം 5 പേർക്ക് രോഗം സ്ഥിതീകരിച്ചു. കണ്ണൂർ -12, തൃശൂർ-4, മലപ്പുറം -4, കോട്ടയം -2, കാസർഗോഡ് -7, കൊല്ലം, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും കോവിഡ് റിപ്പോർട്ട്‌ ചെയ്തു. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കം വഴി രോഗം പിടിപെട്ടിട്ടുണ്ട്. കേരളത്തിൽ ഇത് വരെ 28 സ്ഥലങ്ങൾ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്.
കേരളം വല്ലാത്തൊരു സാഹചര്യത്തിലൂടെ ആണ് കടന്നു പോകുന്നതെന്നും ജനങ്ങൾ കാര്യങ്ങൾ ഗൗരവ പൂർവ്വം ഉൾക്കൊള്ളണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആരും ലോക്ക്ഡൗൺ ഇളവുകൾ ആഘോഷമാക്കരുതെന്നും കുട്ടികളും വയോജനങ്ങളും പുറത്തിറങ്ങുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്‌ പുറത്തു നിന്ന് ആരെയും തടയുന്നില്ല, കേരളം എല്ലാവരെയും സ്വീകരിക്കുന്നു ‘എന്ന് അദ്ദേഹം അറിയിച്ചു. അതോടൊപ്പം ആരിലും ഒന്നും അടിച്ചേൽപിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നും ജനങ്ങൾ ബോധപൂർവം മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രതിരോധം ശക്തമാക്കുകയല്ലാതെ കോവിഡിനെ നേരിടാൻ മറ്റു മാർഗങ്ങളില്ല എന്ന് അദ്ദേഹം പറഞ്ഞു.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close