ഇനി കോവിഡ് ചികിത്സ വീടുകളിൽ തന്നെ


Spread the love

കോവിഡ് രോഗികളുടെ എണ്ണം ദിനപ്രതി കൂടി വരുന്ന സാഹചര്യത്തിൽ ഗുരുതരാവസ്ഥയില്ലാത്ത കോവിഡ് രോഗികളെ വീടുകളിൽ നിരീക്ഷിക്കാൻ സർക്കാർ ആലോചിക്കുന്നു. ഇതു സംബന്ധിച്ച് മാർഗ രേഖ തയ്യാറാക്കണമെന്ന് ആരോഗ്യ വകുപ്പ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഡോക്ടർമാരുടെയും, നഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തോടെ തന്നെ ആയിരിക്കും വീടുകളിലും രോഗികളുടെ നിരീക്ഷണവും ചികിത്സയും നടത്തുക. ഇന്നലത്തെ കണക്കോട് കൂടി ഇത് തുടർച്ചയായ എട്ടാം ദിവസമാണ് കോവിഡ് രോഗബാധിരുടെ എണ്ണം നൂറു കടക്കുന്നത്. ഇങ്ങനെ തുടരുകയാണെങ്കിൽ ജൂലൈ ആദ്യവാരം ഒരു ദിവസം 160 പേർക്കു വരെ രോഗബാധ റിപ്പോർട്ട് ചെയ്തേക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടൽ. ഓഗസ്റ്റ് മധ്യത്തോടെ രോഗബാധിതരുടെ എണ്ണം മൂർധന്യത്തിലെത്തിയേക്കാം.ആകെ രോഗികളുടെ എണ്ണം 12000 കടന്നേക്കാം.ഇത് കൂടാതെ കാലവർഷം കനക്കുക കൂടി ചെയ്താൽ പകർച്ചവ്യാധികളും കൂടിയേക്കാം. അങ്ങനെ വന്നാൽ ആരോഗ്യ കേന്ദ്രങ്ങളിൽ വൻ തിരക്കനുഭവപ്പെടുകയും ആശുപത്രി സംവിധാനങ്ങൾ സമ്മർദത്തിലാകുകയും ചെയ്യും. ഈ ഒരവസ്ഥ ഒഴിവാക്കാനാണ് കാര്യമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്ത രോഗികളെ വീടുകളിൽ തന്നെ ചികിൽസിപ്പിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെടുന്നത്.മാത്രമല്ല സർക്കാർ കേന്ദ്രങ്ങളിൽ പൂർണമായും സൗജന്യ ചികിൽസ നല്കുമ്പോൾ ഭീമമായ ബാധ്യതയാണ് സർക്കാരിന് ഏർപ്പെടുന്നത്. ഇതാണ് ഇതര സംസ്ഥാനങ്ങളിൽ പിന്തുടരുന്ന വീട്ടിലെ നിരീക്ഷണം പ്രായോഗികമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close