കോവിഡ് വ്യാപനം: തിരുവനന്തപുരത്ത് കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍


Spread the love

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തലസ്ഥാന ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കൂടാതെ ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാര്‍ഡുകള്‍, അഴൂര്‍ ഗ്രാമപഞ്ചായത്തിലെ മാടന്‍വിള വാര്‍ഡ്, പൂവച്ചല്‍ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവില്‍വിള വാര്‍ഡുകള്‍, വിളപ്പില്‍ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷന് കീഴിലെ വെങ്ങാനൂര്‍, കോട്ടപുരം, വിഴിഞ്ഞം, ഹാര്‍ബര്‍, വെള്ളാര്‍, തിരുവല്ലം വാര്‍ഡുകള്‍, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മന്‍തുറ, പുല്ലുവിള, ചെമ്പകരാമന്‍തുറ വാര്‍ഡുകള്‍, ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, വട്ടവിള, കൊറ്റാമം, അരയൂര്‍ കിഴക്ക്, തോട്ടിന്‍കര വാര്‍ഡുകള്‍, പനവൂര്‍ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാല്‍, പനവൂര്‍, വാഴോട് വാര്‍ഡുകള്‍ എന്നിവയെയും പുതിയതായി കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തി.

ഈ വാര്‍ഡുകള്‍ക്ക് ചേര്‍ന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണം എന്നും മുന്നറിയിപ്പ് ഉണ്ട് . മുന്‍നിശ്ചയപ്രകാരമുള്ള സര്‍ക്കാര്‍ പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താവുന്നതാണ്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നുമെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കല്‍, മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരും തന്നെ കണ്ടെയ്ന്‍മെന്റ് സോണിന് പുറത്തേക്ക് പോകാന്‍ പാടില്ല. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ല എന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

കൊവിഡ് വാക്‌സിന്‍: 
മൂന്നാം ഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/covid-vaccine-2/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ
share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close