സംസ്ഥാനം സമൂഹവ്യാപനത്തിലേക്ക്..; തലസ്ഥാനത്ത് രോഗികളുടെ എണ്ണം 300 കവിഞ്ഞു


Spread the love

സംസ്ഥാനത്ത് കൊവിഡ് വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് വ്യാപനത്തില്‍ നിര്‍ണ്ണായക ഘട്ടമാണ് ഇപ്പോള്‍ സംസ്ഥാനം നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഒരു മത്സ്യമാര്‍ക്കറ്റില്‍ ഉണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവന്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് നയിച്ചു. നഗരത്തിന്റെ വിവിധ മേഖലയിലേക്ക് രോഗം എത്തിയിട്ടുണ്ടെന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിലും സമാന വെല്ലുവിളി നേരിടുന്നുണ്ട്.

എപ്പോള്‍ വേണമെങ്കിലും നിയന്ത്രണം കടുപ്പിക്കേണ്ട സാഹചര്യമാണ്. സംസ്ഥാനത്തിനാകെ ബാധകമാണ് ഇതെന്നും പിണറായി പറഞ്ഞു. ആരെങ്കിലും ഇതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നുവെന്ന് തോന്നേണ്ടതില്ല. നിലവിലെ നിയന്ത്രണം സമൂഹത്തെ മൊത്തം കണക്കിലെടുത്തുള്ള രക്ഷയ്ക്ക് വേണ്ടി കൊണ്ടുവന്നതാണ്. അത് കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രോഗം സാമൂഹിക വ്യാപനത്തിലെത്താന്‍ അധികം സമയം വേണ്ട. പൂന്തുറയില്‍ സൂപ്പര്‍ സ്‌പ്രെഡിലേക്കെത്താന്‍ അധികം സമയമെടുത്തില്ല. സ്വയം നിയന്ത്രണത്തിന്റെ തലം സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു

സംസ്ഥാനത്ത് തന്നെ ആദ്യത്തെ സൂപ്പര്‍ സ്‌പ്രെഡ് റിപ്പോര്‍ട്ട് ചെയ്ത നഗരത്തില്‍ സ്ഥിതി ഒട്ടും ആശാവഹമല്ല. മൊത്തം ചകിത്സയിലുള്ള രോഗികളുടെ എണ്ണം 300 കവിഞ്ഞു എന്നതാണ് പുതിയ കണക്ക്. ഇത് വരും ദിവസങ്ങളില്‍ ഇനിയും ഉയരും. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 213 പുതിയ രോഗികളാണ് തലസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ന് മാത്രം 95 രോഗികള്‍. ഇതില്‍ തന്നെ 88 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് എന്നത് മാത്രം മതി തലസ്ഥാനത്ത് എത്ര ഗുരുതരമാണ് കാര്യങ്ങള്‍ എന്ന് മനസ്സിലാക്കാന്‍. പൂന്തുറയിലാണ് തലസ്ഥാനത്ത് രോഗവ്യാപനം ശക്തം. നഗരത്തിന് പുറത്ത് ആര്യനാട് പഞ്ചായത്തിലും സ്ഥിതി ഗുരുതരമാണ്.

നഗരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കൊവിഡ് ബാധിക്കില്ല എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പടെ പറയുന്നത്. നിലവില്‍ രോഗം ബാധിച്ച പലരുടെയും സമ്പര്‍ക്ക പട്ടിക വലുതാണെന്നും ഇനി അത്തരത്തില്‍ ഒന്ന് ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അത്യാവശ്യ കാര്യങ്ങള്‍ വേണ്ടി മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ, എവിടെയും ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.നഗരങ്ങള്‍ കേന്ദ്രീകരിച്ച് മള്‍ട്ടിപിള്‍ ക്ലസ്റ്റര്‍ രൂപം കൊള്ളാനും സൂപ്പര്‍ സ്‌പ്രെഡിലേക്ക് നയിക്കാനുമുള്ള സാധ്യത വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആശങ്ക വർധിക്കുന്നു; 
കേരളത്തിൽ ഇന്ന് 339 പേര്‍ക്ക് കോവിഡ്
കൂടുതൽ അറിയുവാൻ 
ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/covid-update-kerala/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close