നിയന്ത്രിക്കാനാവാതെ കോവിഡ്; ഇന്ന് 416 പേർക്ക് രോഗം


Spread the love

കേരളത്തില്‍ കൊവിഡ് ആശങ്ക തുടരുന്നു. സംസ്ഥാനത്ത് ഇന്ന് 416 പേരുടെ പരിശോധനാഫലം കൂടി പോസിറ്റീവായി. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും വലിയ സംഖ്യയാണ് ഇത്. അതേസമയം 116 പേരുടെ ഫലം നെഗറ്റീവ് ആയി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് പോസിറ്റീവ് ആയതില്‍ 123 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും.ഇന്‍ഡോ ടിബറ്റന്‍ സേനയിലെ 35 പേര്‍ക്കും ഒരു സിഐഎസ്എഫ് ഉദ്യോഗസ്ഥനും രണ്ട് ബിഎസ്എഫുകാര്‍ക്കും വൈറസ് ബാധിച്ചു.

അതേസമയം സമ്പര്‍ക്കം വഴി രോഗം ബാധിച്ചവരുടെ എണ്ണം ഇന്ന് ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 204 പേര്‍ക്കാണ് സമ്പര്‍ക്കം വഴി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: (തിരുവനന്തപുരം 129 ആലപ്പുഴ 50 മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശ്ശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7) എന്നിങ്ങനെയാണ്.ഫലം നെഗറ്റീവയവരുടെ കണക്ക്: (തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശ്ശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3) എന്നിങ്ങനെയാണ്.

24 മണിക്കൂറിനകം 11, 693 സാമ്പിളുകള്‍ പരിശോധിച്ചു. 1,52,112 പേര്‍ നിരീക്ഷണത്തിലുണ്ട്. 3512 പേര്‍ ആശുപത്രിയിലാണ്. 472 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.2,76,878 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4528 സാമ്പിളുകളുടെ ഫലം വരാനുണ്ട്.സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി 70,112 സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 66,132 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 193 ആണ്.

Ad Widget
Ad Widget

Recommended For You

About the Author: admin

Close