ലോകത്ത് 1.30 കോടി പിന്നിട്ട് കോവിഡ് കേസുകൾ ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്ക്


Spread the love

ലോകത്തെ കൊവിഡ് താണ്ഡവം തുടരുന്നു. 24 മണിക്കൂറിനിടെ 1,90,009 രോഗബാധയാണ് ലോകത്ത് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് ഇതുവരെയുള്ള കൊവിഡ് രോഗികളുടെ എണ്ണം 13,027,830 ആയി ഉയർന്നു. അതേസമയം കൊവിഡ് മരണം 5.71 ലക്ഷം പിന്നിട്ടു. 571,076 പേരാണ് ഇതുവരെയായി കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 3,885 പേരാണ്. 7,575,516 പേരാണ് ഇതുവരെ രോഗമുക്തി നേടിയിരിക്കുന്നത്.

രാജ്യത്തും കൊവിഡ് ആശങ്ക ഉയരുകയാണ്. രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,701 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 500 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്കടുക്കുകയാണ്. നിലവിൽ 8,78,254 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

അമേരിക്കയിലെ സ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്. 3,413,936 പേർക്കാണ് ഇതുവരെയായി അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 137,782 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. അതേസമയം ബ്രസീലിലെയും സ്ഥിതി അത്ര നല്ലതല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 1,866,176 പേർക്കാണ് ഇതുവരെ ബ്രസീലിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 72,151 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. മെക്സിക്കോയിലെ രോഗബാധിതരുടെ എണ്ണം 295,268 ആയി ഉയർന്നു. മരണ സംഖ്യ 34,730 ആയി.

Ad Widget
Ad Widget

Recommended For You

About the Author: admin

Close