രാജ്യം ആശങ്കയിൽ: കൊവിഡ് കേസുകൾ ഇന്ത്യയിൽ 15 ലക്ഷം കടന്നു


Spread the love

 

ഇന്ത്യയിൽ കൊവിഡ് കേസുകൾ പതിനഞ്ച് ലക്ഷം കടന്നിരിക്കുകയാണ്. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കർണാടക, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ രോഗ വ്യാപനം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. കൊവിഡ് മരണങ്ങൾ കർണ്ണാടകയിൽ രണ്ടായിരം കടന്നു. കൂടാതെ അടുത്ത മാസം രണ്ട്, ഒൻപത് തീയതികളിൽ പശ്ചിമ ബംഗാളിൽ പ്രഖ്യാപിച്ചിരുന്ന സമ്പൂർണ ലോക്ക് ഡൗൺ പിൻവലിക്കുയും ചെയ്തു. ബക്രീദ്, രക്ഷാബന്ധൻ എന്നീ ഉത്സവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി സർക്കാർ സ്വീകരിച്ചത്.

രോഗബാധിതരുടെ എണ്ണം മഹാരാഷ്ട്രയിൽ നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിൽ രോഗവ്യാപനം രൂക്ഷമാകുന്ന സാഹ്യചര്യമാണ്. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 6,972 പോസിറ്റീവ് കേസുകളുണ്ടായി. 88 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അങ്ങനെ ആകെ പോസിറ്റീവ് കേസുകൾ 2,27,688ഉം മരണം 3,659ഉം ആയി. അതേസമയം 24 മണിക്കൂറിനിടെ ചെന്നൈയിൽ മാത്രം 1,107 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഒപ്പം 24 മരണവുമുണ്ടായി. ആകെ 96,438 കൊവിഡ് കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.

കൂടാതെ ആന്ധ്രയിൽ 7,948 പുതിയ കേസുകളും 58 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1,10,297 ആയി. മരണ സംഖ്യ 1,148 ആകുകയും ചെയ്തു. എന്നാൽ 24 മണിക്കൂറിനിടെ കർണ്ണാടകയിൽ 102 പേർ മരിക്കുകയും, ബംഗളൂരുവിൽ മാത്രം 40 മരണങ്ങൾ റിപ്പോർട്ടും ചെയ്തു. ഉത്തർപ്രദേശിൽ ആകെ പോസിറ്റീവ് കേസുകൾ 73,951 ആയി. 24 മണിക്കൂറിനിടെ 3,458 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ആകെ മരണം 1,497 ആയി. പശ്ചിമ ബംഗാളിലെ ആകെ പോസിറ്റീവ് കേസുകൾ 62,964 ആകുകയും, ഗുജറാത്തിൽ 1,108, രാജസ്ഥാനിൽ 1072, ഡൽഹിയിൽ 1,056 എന്നിങ്ങനെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തു.

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close