കോവിഡിനെ തോൽപ്പിച്ചും, ‌യുവ തലമുറയ്ക്ക് മാതൃകയായും 105 വയസ്സുകാരി


Spread the love

ലോകം കോവിഡ് മഹാമാരിയെ ഭയത്തോടെ ഉറ്റു നോക്കുമ്പോഴും, തന്റെ 105-ാം വയസ്സിൽ അതേ കോവിഡിനെ തോൽപ്പിച്ചു രോഗ മുക്തി നേടിയിരിക്കുകയാണ് കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിനിയായ അസ്മ ബീവി. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗിയാണ് രോഗം ഭേദമായി പുറത്തിറങ്ങിയത്. 20-ാം തിയതിയാണ് അസ്മ ബീവിയ്ക്ക് രോഗം സ്‌ഥിതീകരിച്ചത്. പനിയും ചുമയും ഉൾപ്പെടയുള്ള ലക്ഷണങ്ങളോടെയാണ് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിൽ ഇവരെ പ്രവേശിപ്പിച്ചത്. കൂട്ടത്തിൽ പ്രായാധിക്യം മൂലമുള്ള മറ്റു ചില ആരോഗ്യ പ്രശ്നങ്ങളും ഇവർക്കുണ്ടായിരുന്നു. മാത്രമല്ല, ഏറ്റവും പ്രായം കൂടിയ കോവിഡ് രോഗി എന്നതിനാൽ ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ തന്നെ ഇവർക്കായി നിയോഗിച്ചിരുന്നു. അസ്മ ബീവിയുടെ ആരോഗ്യ നില എല്ലാ ദിവസവും മെഡിക്കൽ വിഭാഗം പ്രത്യേകം നിരീക്ഷിച്ച് വിലയിരുത്തിയിരുന്നു. 105 വയസിലും അസാമാന്യമായ മനോബലവും, കരുത്തും കാണിച്ചിരുന്ന ഇവർ അതിജീവനത്തിന്റെ വലിയ പാഠമാണ് നമുക്ക് ഏവർക്കും നൽകുന്നത്. കോവിഡിനെ പേടിച്ച് നമ്മുടെ സമൂഹത്തിൽ നിരവധി യുവ തലമുറക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തിലാണ് അസ്മ ബീവിയെ പോലുള്ളവർ നമുക്ക് മുന്നിൽ മാതൃകയാകുന്നത്. അതോടൊപ്പം തന്നെ കോവിഡ് പ്രതിരോധത്തിന് മുന്നിൽ നിൽക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകർക്കും, മറ്റു സന്നദ്ധ പ്രവർത്തകർക്കും, പ്രത്യാശയുടെയും ആത്മ വിശ്വാസത്തിന്റെയും നിമിഷങ്ങൾ നൽകി ക്കൊണ്ടാണ് ഈ 105 വയസ്സുകാരി ആശുപത്രിയുടെ പടിയിറങ്ങിയതും.

Read also : ആഹാരത്തിലൂടെ എങ്ങിനെ രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം?

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close