രാജ്യത്ത് 24 മണക്കൂറില്‍ 24,879 പുതിയ രോഗികള്‍, മരണം 487


Spread the love

കഴിഞ്ഞ 24 മണിക്കൂറിനിടെ 24,879 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 7,67,296 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ചത്. ഇന്നലെ മാത്രം രാജ്യത്ത് 487 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം മരണസംഖ്യ 21,129 ആയിട്ടുണ്ട്. ഇതുവരെ രാജ്യത്ത് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത് 4,76,377 പേരാണ്, ചികിത്സയിലുള്ളത് 2,69,789 പേരും. കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നുണ്ട്. 4.76 ലക്ഷം കടന്നിരിക്കുകയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. നിലവില്‍ 62.08 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

നിലവില്‍ കൊവിഡ് ആഗോള പട്ടികയിലും രോഗ വ്യാപനത്തിന്റെ പ്രതിദിന തോതിലും ബ്രസീലിനും അമേരിക്കയ്ക്കും പിന്നിലായി മൂന്നാമതാണ് രാജ്യം. അതേസമയം അമേരിക്കയിൽ കൊവിഡ് കേസുകളുടെ എണ്ണം മുപ്പത്തിയൊന്നു ലക്ഷം കവിഞ്ഞു. മരണസംഖ്യ ഒരു ലക്ഷത്തി മുപ്പത്തിയയ്യായിരമായി. ടെക്സസ്, ഫ്ലോറിഡ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോൾ രോഗികളുടെ എണ്ണം ഏറ്റവും കൂടുന്നത്.ഒദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം 31,45,878 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇതുവരെ കൊവി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 49,794 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോഗം സ്ഥിരീകരിച്ചത്. രോ​ഗ​ത്തേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 1,34,696 ആ​യി. 13,79,706 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്

Ad Widget
Ad Widget

Recommended For You

About the Author: admin

Close