കോവിഡ് കാലത്ത് “അന്താരാഷ്ട്ര വിമാന സർവ്വീസുകളുടെ” പുനരാരംഭം!


Spread the love

കോവിഡ് കാലത്ത്, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. തുടക്കത്തിൽ യു.എസ്, ഫ്രാൻസ്, എന്നിവിടങ്ങളിലേക്കാണ് വ്യോമയാന കമ്പനികൾ സർവ്വീസ് നടത്തുന്നത്. ഇരു രാജ്യങ്ങളുമായും നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനമെന്ന് മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

അതേസമയം, കോവിഡ് കാലത്ത് “എയർബബിൾസ് അഥവാ എയർ ബ്രിഡ്ജസ്” എന്ന സംവിധാനം ഉപയോഗിച്ചാണ്, അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നടത്തുക. കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾക്ക്, മറ്റ് രാജ്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ചില നിശ്ചിത നിയന്ത്രണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും, യാത്ര അനുവദിക്കുകയെന്നും മന്ത്രി പറഞ്ഞു.

അമേരിക്കൻ വ്യോമയാന കമ്പനിയായ “യുണൈറ്റഡ് എയർലൈൻസ്”, യു.എസിനും, ഇന്ത്യയ്ക്കുമിടയിൽ, ജൂലൈ 17 മുതൽ ജൂലൈ 31 വരെയും, കൂടാതെ, ഡൽഹി, മുംബൈ, ബംഗളൂരു, പാരിസ്, എന്നിവിടങ്ങളിലേക്ക് ജൂലൈ 18 മുതൽ ഓഗസ്റ്റ് 1 വരെ, “എയർ ഫ്രാൻസ്” 28 സർവ്വീസുകളും നടത്തും. “എയർബബിൾസ്” കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് , ഇന്ത്യയിൽ നിന്നും, അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യാനാകും.

മാത്രമല്ല, യു.കെയുമായി ഉടൻ തന്നെ ‘എയർബബിൾസ് സംവിധാനം’ ഇന്ത്യ ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഒരു ദിവസം രണ്ട് സർവീസുകൾ വീതം, ഡൽഹിക്കും, ലണ്ടനുമിടയിൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒപ്പം തന്നെ, ഇതോടനുബന്ധിച്ചുള്ള ചർച്ചകൾ ജർമ്മനിയുമായും നടത്തി വരുന്നുണ്ട്. ഇന്ത്യയിൽ നിന്നും “എയർ ഇന്ത്യ”യാണ്
ഫ്രാൻസിലേക്കും യു.എസിലേക്കുമുള്ള സർവ്വീസുകൾ നടത്തുക. മാത്രമല്ല, കൊവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ്, ഓരോ രാജ്യവും എയർബബിൾസ് സംവിധാനത്തിന് സമ്മതം നൽകിയത്.

Ad Widget
Ad Widget

Recommended For You

About the Author: admin

Close