കൊവിഡ് പ്രതിരോധം :പല രാജ്യങ്ങളും തെറ്റായ ദിശയിലെന്ന് ലോകാരോഗ്യ സംഘടന


Spread the love

കൊവിഡ് പ്രതിരോധത്തിൽ പല രാജ്യങ്ങളും തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കി ലോകാരോഗ്യ സംഘടന. അതീവ ഗുരുതരമായ നിലയിലേക്കാണ് പല രാജ്യങ്ങളും പോയിക്കൊണ്ടിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു . ലോകാരോഗ്യ സംഘടന മേധാവി റ്റെഡ്‌റോസ് അധാനോം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും പല രാജ്യങ്ങളിലും കാര്യമായ പ്രതിരോധ നടപടികളില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം, ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം നാൾക്കു നാൾ വർധിക്കുകയാണ്. നിലവിൽ 1.32 കോടി കൊവിഡ് രോഗബാധയാണ് ലോകത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. മരണം 5.74 ലക്ഷം ആയി. അമേരിക്കയിൽ 24 മണിക്കൂറിൽ 63,000 പുതിയ രോഗികൾ ഉണ്ടായി. ഇന്ത്യയിലേയും സ്ഥിതി അത്ര സുഖകരമല്ല എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിലവിൽ ഇന്ത്യയിൽ രോഗബധിതരുടെ എണ്ണം 9 ലക്ഷം കടന്നിരിക്കുകയാണ്.

അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയിൽ 3,479,365 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 65,370 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 138,247 ആയി. 1,549,469 പേർ രോഗമുക്തി നേടി. ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. കൊവിഡ് ബാധിതരുടെ എണ്ണം 1,887,959 ആയി. 21,783 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 72,921 മരണം.

കൊവിഡ് രോഗികളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 907,645 ആയി ഉയർന്നു. 28,179 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 23, 727 മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 572,112 പേർ രോഗമുക്തി നേടി. അതേസമയം ആശ്വാസമുള്ളവാർത്ത ന്യൂയോർക്കിൽ നിന്നുള്ളതാണ്. ഈ മാസത്തിൽ കൊവിഡ് മരണങ്ങളില്ലാത്ത ആദ്യ ദിനമായിരുന്നു ന്യൂയോർക്കിലേത്.

കൊവിഡ് മുക്തമായാലും പ്രതിരോധ ശേഷി 
നഷ്ടമായേക്കാം; പുതിയ പഠനം
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
https://exposekerala.com/covid-negative/

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ
share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക

Ad Widget
Ad Widget

Recommended For You

About the Author: admin

Close