
കൊവിഡ് വൈറസ് ബാധയ്ക്കതിരായ വാക്സിന്-ന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി യുഎഇ. പരീക്ഷണം വിജയകരമായാല്‍ വാക്സിന് വന്‍ തോതില്‍ നിര്‍മ്മിക്കാന്‍ തുടങ്ങുമെന്ന് യുഎഇ ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസിന് പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡിനെതിരായ രണ്ട് വാക്സിനുകളുടെ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുകയാണ്.
പഠനത്തിനും പരീക്ഷണത്തിനുമായി 15,000ത്തിലധികം വോളന്റിയര്‍മാരെ കണ്ടെത്തിയെന്നും ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൊവിഡിനെതിരായ വാക്സിന് ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ലഭ്യമാക്കാനാവുമെന്നാണ് യുഎഇയുടെ പ്രതീക്ഷ.
ഇതിനിടയിൽ റഷ്യയില്‍ നിന്ന് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയും പുറത്തു വന്നിരുന്നു. കൊവിഡിനെതിരായ വാക്സിന്റെ ‘ക്ലിനിക്കല്‍ ട്രയല്‍’ അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. റഷ്യയിലെ ‘ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജി’യില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന് കണ്ടെത്തിയത്. ഇത് വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18ന് മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കുകയായിരുന്നു. ‘സെഷ്നോവ് യൂണിവേഴ്സിറ്റി’യിലാണ് പരീക്ഷണം നടക്കുന്നത്.
കൊവിഡ് കാലത്തെ സമരങ്ങൾ എത്ര…?
കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/high-court/ ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് http://Expose Kerala like ചെയ്യുക