2021-ന്റെ ആരംഭത്തോടെ കോറോണ വാക്‌സിനേഷൻ നടത്താൻ സാധിക്കും: ലോക ആരോഗ്യ സംഘടന


Spread the love

2021-ന്റെ തുടക്കത്തോടെ തന്നെ കൊറോണയ്ക്കെതിരയുള്ള വാക്‌സിനേഷൻ നടത്തുവാൻ സാധിക്കുമെന്ന് ലോക ആരോഗ്യ സംഘടന അറിയിച്ചു. കോവിഡിന് എതിരായുള്ള വാക്‌സിന് വേണ്ടിയുള്ള ഗവേഷണം ആഗോള തലത്തിൽ ശുഭ പ്രതീക്ഷയേകി പുരോഗമിക്കുന്നുണ്ട്. പലയിടത്തും അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, 2021 ആദ്യത്തോടെ മാത്രമേ വാക്‌സിന്റെ ആദ്യ ഉപയോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കാനാകൂ എന്ന് ലോകാരോഗ്യ സംഘടന അത്യാഹിത വിഭാഗത്തിന്റെ മേധാവി മൈക്ക് റയാൻ അറിയിച്ചു. 

         ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ, കഴിവതും പെട്ടന്ന് തന്നെ ഫലപ്രദമായ വാക്‌സിൻ കണ്ടെത്തുവാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രോഗ വ്യാപനം കുറയ്ക്കുക എന്നത് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ. ലോകത്തിൽ പലയിടങ്ങളിലായി വാക്‌സിൻ കണ്ടു പിടിക്കാനുള്ള അഹോരാത്ര പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. മിക്കയിടത്തും മൂന്നാം ഘട്ട പരീക്ഷണങ്ങളിൽ എത്തി നിൽക്കുന്നുണ്ട്. വാക്‌സിന്റെ സുരക്ഷയും, കൂടാതെ രോഗികളിൽ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നുണ്ടോ എന്നതുമാണ് പരിശോധിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ തന്നെ വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തിക്കും എന്ന് മൈക് റയാൻ അറിയിച്ചു. 

        ആഗോള തലത്തിൽ എല്ലാവർക്കും ഒരുപോലെ ആവശ്യമുള്ള ഒരു മരുന്നായതിനാൽ, ഇതിന്റെ നിർമ്മാണവും, വിതരണവുമെല്ലാം നീതിപൂർവ്വം ആയിരിക്കും. നിർദ്ധനരെന്നോ, സമ്പന്നരെന്നോ വ്യത്യാസമില്ലാതെ ലോകത്തെ എല്ലാ ജനങ്ങളിലേക്കും ഇത് എത്തിക്കുമെന്നും മൈക്ക് റയാൻ അറിയിച്ചു. ‘ഹൈസർ ആൻഡ് ജർമ്മൻ ബയോടെക്’ കമ്പനി നിർമ്മിക്കുന്ന വാക്‌സിൻ സുരക്ഷിതവും, ഫലപ്രദവും ആണെന്ന് തെളിയിച്ചാൽ, അമേരിക്ക 1.95 ബില്യൺ ഡോളറിനു 100 മില്യൺ ഡോസ് വാങ്ങുമെന്ന് അറിയിച്ചതായി കമ്പനി സൂചിപ്പിച്ചു.  അതേ സമയം സ്കൂളുകൾ തുറക്കുന്നതിൽ പ്രത്യേക ശ്രദ്ധ വേണമെന്നും, കോവിഡ് മഹാമാരിയുടെ സമൂഹ വ്യാപനം കുറഞ്ഞതിന് ശേഷം മാത്രം സ്കൂൾ തുറക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അറിയിച്ചു. നമ്മുടെ എല്ലാ കുട്ടികളും സ്കൂളുകളിൽ പോകണം. അവരെ തിരിച്ചു സ്കൂളിൽ എത്തിക്കുന്നതിന് വേണ്ടുന്നതെല്ലാം ചെയ്യും. അതോടൊപ്പം തന്നെ, സമൂഹത്തിൽ രോഗവ്യാപനം എത്രയും പെട്ടെന്ന് തടയണം. രോഗവ്യാപനം തടഞ്ഞതിനു ശേഷം മാത്രമേ സ്കൂളുകൾ തുറക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close