ചൈനീസ് കോവിഡ് വാക്‌സിന്റെ മൂന്നാമത്തെ പരീക്ഷണത്തിന് ബ്രസീൽ അനുമതി നൽകി


Spread the love

കൊറോണ മഹാമാരിക്ക് എതിരെയുള്ള ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണത്തിന് ബ്രസീൽ അനുമതി നൽകി. ചൈനീസ് ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ‘സിനോവാക്’ നിർമിച്ച വാക്‌സിന്റെ പരീക്ഷണം ബ്രസീലിൽ ആരംഭിച്ചു. മൂന്ന് മാസത്തേക്കാണ് പരിശോധന ആരഭിച്ചിരിക്കുന്നത്. ലോകത്ത് കോവിഡ് വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനികളിൽ, അവസാന ഘട്ടം എത്തിയ ചുരുക്കം കമ്പനികളിൽ ഒന്നാണ് ‘സിനാവോക്’.

ബ്രസീലിലെ ‘ബ്യുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട്’ ആണ് പഠനത്തിന് നേതൃത്തം നൽകുന്നത്. വാക്‌സിൻ സുരക്ഷിതത്വവും, ഫലപ്രദവും ആണെങ്കിൽ അടുത്ത വർഷം ആദ്യം തന്നെ ചൈനയിൽ നിന്നും 120 മില്യൺ ഡോസ് ബ്രസീലിലേക്ക് വാങ്ങും. അത് 30 മില്യൺ ജനങ്ങളിൽ വാക്‌സിനേഷൻ നടത്താൻ ഉപകരിക്കുമെന്നും ‘ ബ്യുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട്’ പ്രസിഡന്റ്‌ ശ്രീ ഡിമാസ് കോവാസ് പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകത്ത് മുഴുവനായി 12 ഓളം വാക്‌സിനുകൾ മനുഷ്യരിൽ വിവിധ ഘട്ടങ്ങളിൽ പരിശോധന നടത്തി വരികയാണ്. ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80,120 കഴിഞ്ഞു, നിലവിൽ രോഗബാധിതർ 2 മില്യണിൽ പരം ജനങ്ങളാണ് എന്ന് ബ്രസീൽ ആരോഗ്യ മന്ത്രാലയം വിവരം നൽകി.

ഓസ്‌ഫോർഡ് സർവ്വകലാശാലയും, ഫാർമസ്യൂട്ടിക്കൽ കമ്പനി ആയ ‘ആസ്ട്ര സെനക്ക’ യും ചേർന്ന് നിർമിക്കുന്ന പരീക്ഷണം നടത്തുന്ന രണ്ടാമത്തെ കോവിഡ് വാക്‌സിൻ പരീക്ഷണം നടത്താൻ ബ്രസീൽ സഹായിക്കുന്നുണ്ട്. ചൊവ്വാഴ്ച ഫെഡറൽ അതോറിറ്റി ‘ഫെഡറൽ ആൻഡ് ബയോ ടെക്‌നിക്’ കമ്പനിയുടെ മറ്റൊരു വാക്‌സിന് കൂടി പരീക്ഷണത്തിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്. ഓരോ വാക്‌സിനും ജനങ്ങളിൽ പരീക്ഷിക്കുമ്പോഴും പ്രതീക്ഷയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണ് ലോകം.

ബ്രസീലിലെ 9000 സന്നദ്ധ പ്രവർത്തകരിലാണ് ‘സിനോവാക്’ പരീക്ഷണം നടത്തുന്നത്. ബ്രസീലിലെ ആറു സംസ്ഥാനങ്ങളിലായി പരീക്ഷണത്തിനു നേതൃത്വം നൽകുന്നത് ‘ബ്യുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട്’ ആണ്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി വാക്‌സിനുകൾ നിർമ്മിക്കുന്ന ‘സാവോ പോളോ’ സംസ്ഥാനത്തെ ശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട് ആണ് ‘ബ്യുട്ടന്റാൻ ഇൻസ്റ്റിറ്റ്യൂട്ട്’.

ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ ബ്രസീൽ പ്രസിഡന്റ്‌ ജയർ ബോൾസനാരോയ്ക്ക് മൂന്നാം പരിശോധനയിലും കോവിഡ് പോസിറ്റീവ് ആണ്. ജൂലൈ 7 ന് ആയിരുന്നു അദ്ദേഹത്തിനു കോവിഡ് സ്ഥിതീകരിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ട രീതിയിൽ പോകുന്നു എന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന ഏതെങ്കിലും ഒരു വാക്‌സിൻ ശുഭ പ്രതീക്ഷ നൽകണേ എന്ന പ്രാർഥനയിൽ ആണ് ലോകം.

Read also : കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഐടി മേഖലയിലെ വര്‍ക്ക് ഫ്രം ഹോം നീട്ടി കേന്ദ്ര സര്‍ക്കാര്‍

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close