കോവിഡ് 19 വാക്‌സിൻ വിതരണത്തിന് ഇനി ഡ്രോണുകളും സജ്ജം.


Spread the love

ലോകമെങ്ങും കോവിഡ് 19 ന്റെ പിടിയിൽ ഞെരിഞ്ഞമർന്നുകൊണ്ടിക്കുകയാണ്. ചില രാജ്യങ്ങളൊക്കെ ഒരു പരിധിവരെ കോവിഡ് പ്രഭാവത്തിൽ നിന്നും കരകയറിയെങ്കിലും കൊറോണ വൈറസിനെ പൂർണ്ണമായും തുടച്ചു നീക്കി എന്നവകാശപ്പെടുവാൻ ഇതുവരെ ഒരു രാജ്യങ്ങൾക്കും സാധ്യമായിട്ടില്ല. ഇതിനിടയിൽ ഇന്ത്യയുൾപ്പടെ പല രാജ്യങ്ങളും കോറോണയെ തുരത്തുവാൻ വാക്‌സിൻ പരീക്ഷണം നടത്തി വിജയിച്ചു . ഇന്ന് എല്ലാ രാജ്യങ്ങളും വാക്‌സിൻ തങ്ങളുടെ ജനങ്ങളിലേക്ക് എത്തിക്കുവാൻ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവർ ഇതിനായി പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നുണ്ട്. ഇന്ത്യയിൽ ആദ്യം ഇന്റർനെറ്റിന്റെ സഹായത്തോടെ ഓൺലൈൻ വഴിയും, നേരിട്ടും വാക്‌സിൻ ബുക്ക്‌ ചെയ്യുവാൻ സാധിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ കേരളമുൾപ്പടെ മിക്ക സംസ്ഥാനങ്ങളും ഓൺലൈൻ ബുക്കിങിലൂടെ മാത്രമേ വാക്‌സിൻ ലഭിക്കുകയുള്ളു എന്ന നയമാണ് സ്വീകരിച്ചിരിക്കുന്നത്.

ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാകുവാൻ പല മാർഗ്ഗങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഇത് എല്ലാ തട്ടിലുള്ള ജനങ്ങളിലേക്കും എത്തിക്കുകയെന്നത് ശ്രമകരമാണ്. പ്രത്യേകിച്ച്, ഇന്ത്യപോലെ ഭൂവിസ്ത്രിതിയും, ജന സംഖ്യയുമുള്ള ഒരു രാജ്യത്തിൽ.

ഉൾ പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾക്ക് വാക്‌സിൻ എത്തിച്ചു കൊടുക്കുകയെന്നത് പൊതുവെ ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ , ആ ബുദ്ധിമുട്ടുകൾക്ക് വിരാമമിട്ടുകൊണ്ട് പുതിയ പരിഹാരം കണ്ടിരിക്കുകയാണ് ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ.

ഡ്രോണുകൾ വഴി ഇത്തരത്തിലുള്ള പ്രദേശങ്ങളിലേക്ക് മരുന്നെ ത്തിക്കുവാനാണ് പദ്ധതി. കേൾക്കുമ്പോൾ കുറച്ചു കൗതുകമുളവാക്കുന്നതാണെ ങ്കിലും സംഗതി സത്യമാണ്.

താരതമ്യേന യാത്രാ സൗകര്യം കുറവായതും, ചെന്നെത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതുമായ പ്രദേശങ്ങളിൽ ഡ്രോണുകളിൽ ഘടിപ്പിച്ചു വാക്‌സിൻ എത്തിക്കുവാനാ ണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (I. C. M. R) ഉം ഈ പദ്ധതി അംഗീകരിച്ചു.മരുന്നുകളും വാക്‌സിനുകളും വിതരണം ചെയ്യാനുള്ള കരാറിനുവേണ്ടി ഐ. സി. എം. ആർ ലേലം വിളിച്ചിട്ടുണ്ട്. ഈ വാക്‌സിനുകൾ വിതരണം ചെയ്യുവാൻ തെലുങ്കനാ സർക്കാർ പദ്ധതി രൂപപ്പെടുത്തിയിട്ടുണ്ട്.
ഫ്ലിപ്കാർട്ട്, ഡുൻസൊ (Dunzo) തുടങ്ങിയ ഓൺലൈൻ ഡെലിവറി കമ്പനികൾ തെലുങ്കാന തയ്യാറാക്കിയ ഈ പദ്ധതിക്ക് തങ്ങളാൽ കഴിയുന്ന സഹായ സന്നദ്ധത അറിയിച്ചു.

ജൂൺ 6 ന് നടന്ന ഐ. സി. എം ആർ ടെൻഡർ റിപ്പോർട്ട് പ്രകാരം എച്ച്. എം. എൽ (H. M. L) ഇൻഫ്രാടെക്, സർവീസസ് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള എല്ലാ പ്രദേശങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ പ്രായോഗിക മാതൃക വികസിപ്പിച്ചെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ്. യു. എ. വി (Unnamed Arial Vehicle) ഉപയോഗിച്ചു അകലെ നിന്ന് ഫലപ്രദമായി നിശ്ചിത സ്ഥലങ്ങളിൽ വാക്‌സിൻ എത്തിക്കുവാനായി സാങ്കേതിക സഹായത്തിനു ഐ. ഐ. ടി കാൺപൂരിന്റെ സഹായവും തേടിയിട്ടുണ്ട്. ഈ പഠനത്തിന് വ്യോമയാന മന്ത്രാലയവും പിന്തുണ അറിയിച്ചിട്ടുണ്ട്. ഈ പഠനത്തിന്റെ അടിസ്ഥാനത്തിൽ ഏകദേശം 35 കിലോമീറ്റർ പരിധിയിൽ നിന്നും നിയന്ത്രിക്കാനും, 100 മീറ്ററോളം ഉയരത്തിൽ പറന്നുയരാനും, 4 കിലോഗ്രാമോളം ഭാരം വഹിക്കാൻ കഴിയുന്നതുമായ ആകാശവാഹിനികളെ (U. A. V) യാണ് ഐ. സി. എം ആർ അനേഷിക്കുന്നത്. സന്നദ്ധത അറിയിച്ച 20 ഓളം സംഘടനകളെ വിദേശകാര്യ മന്ത്രാലയം ഈ പദ്ധതിക്കായ് തിരഞ്ഞെടുത്തെങ്കിലും,
ഇതുവരെ നടപ്പിലാക്കി തുടങ്ങിയിട്ടില്ല.

വേൾഡ് ഇക്കണോമിക് ഫോറവും,ഹെൽത്ത് നെറ്റ് ഗ്ലോബൽ ലിമിറ്റഡും ചേർന്നാണ് ‘മെഡിസിൻസ് ഫ്രം സ്കൈ’ എന്ന ഈ പദ്ധതി ആവിഷ്കരിച്ചത്. കൂടാതെ ഡ്രോൺ ഡെലിവറിയുടെ ആവശ്യകതകളെകുറിച്ചും, ഏത് തരം സ്ഥലങ്ങളിലാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നിവയെക്കുറിച്ചുമുള്ള വിശദീകരികരണങ്ങൾ അവർ നൽകുന്നു. ഈ പദ്ധതിയ്ക്ക് മുൻ കൈയെടുത്തുകൊണ്ട് തെലുങ്കാന ഇതിനെ അവരുടെ സംസ്ഥാനത്തെ ആരോഗ്യ സംരക്ഷണ വിതരണ ശൃംഖലയുമായി സംയോജിപ്പിക്കുവാൻ നിശ്ചയിച്ചിരിക്കയാണ്. ഈ പദ്ധതി ഉൾപ്രദേശങ്ങളിൽ താമസിക്കുന്ന ജന വിഭാഗങ്ങൾക്ക് പ്രതീക്ഷയുടെ പൊൻതൂവൽ പകർന്നു നൽകുന്നു. ഇതുപോലെ എല്ലാ തരത്തിലുള്ള ജനങ്ങൾക്കിടയിലേക്കും ഫലപ്രദമായി വാക്‌സിൻ എത്തിച്ചേരുവാൻ പുതിയ പദ്ധതികളുമായി സർക്കാർ എത്തുമെന്ന് നമുക്കാശ്വസിക്കാം.

Read more:https://exposekerala.com/plague-causing-from-rats/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close