കോവിഡ് വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി.


Spread the love

ലോകത്തിലെ ആദ്യ കൊറോണ വാക്‌സിന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയായി. മോസ്കോയിലെ സെക്കനോവ് ഫസ്റ്റ് മോസ്കൊ സ്റ്റേറ്റ് മെഡിക്കൽ സർവ്വകലാശാലയിലെ സന്നദ്ധ പ്രവർത്തകരിലാണ് ആദ്യ പരീക്ഷണം നടത്തിയത്. വാക്‌സിന്റെ പൂർണ സുരക്ഷിതത്വവും ഉറപ്പാക്കിയിട്ടുണ്ട് എന്നും, ഇപ്പോൾ ഉപയോഗിക്കുന്ന മറ്റു വാക്‌സിനുകളെ പോലെ തന്നെ ഇതും സുരക്ഷിതം ആണെന്നും ഗവേഷകർ അറിയിച്ചു. സന്നദ്ധ പ്രവർത്തകരിൽ ആദ്യ ഗ്രൂപ്പ് ബുധനാഴ്ചയും, രണ്ടാം ഗ്രൂപ്പ്‌ ജൂലൈ 20 നും ആശുപത്രി വിടും.
ജൂൺ 18 മുതലാണ് സർവകലാശാലയിൽ റഷ്യൻ ഗമലെയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആൻഡ് മൈക്രോ ബയോളജി നിർമിച്ച വാക്‌സിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർമാരിൽ ഒരാളായ അലക്സാണ്ടർ ലുക്കാഷേവിന്റെ അഭിപ്രായ പ്രകാരം ഈ ഘട്ടത്തിലെ പഠനങ്ങൾ കാണിക്കുന്നത് മനുഷ്യന്റെ ആരോഗ്യത്തിനും, വാക്‌സിന്റെ സുരക്ഷയും നന്നായി വിലയിരുത്താൻ സാധിച്ചു എന്നാണ്. ഇപ്പോൾ ഉപയോഗിക്കുന്ന മറ്റു വാക്‌സിനുകളെ പോലെ ഈ വാക്‌സിനും സുരക്ഷിതമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെക്കനോവ് സർവകലാശാല ഈ മഹാമാരി കാലഘട്ടത്തിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി ശാസ്ത്രീയമായ ഒരു ഗവേഷണ കേന്ദ്രമായും പ്രവർത്തിച്ചു. അതുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ടതും, സങ്കീർണവുമായ ഒരു മരുന്ന് നിർമിച്ചു എടുക്കാൻ സാധിച്ചത്. തങ്ങൾ ആദ്യമേ വാക്‌സിന് വേണ്ടി ഉള്ള മുന്നൊരുക്കങ്ങളും, പ്രോട്ടോകോളും തയ്യാറാക്കിയിരുന്നു എന്നും, ഇപ്പോൾ അതിന്റെ പരീക്ഷണങ്ങൾ ആണ് നടത്തുന്നത് എന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസലെഷണൽ മെഡിസിൻ ആൻഡ് ബയോടെക്നോളജിയുടെ ഡയറക്ടർ ശ്രീ വാഡിം തരസോവ് അറിയിച്ചു.Ad Widget
Ad Widget

Recommended For You

About the Author: admin

Close