സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു


Spread the love

സ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു, 167 പേർക്ക് രോഗമുക്തി. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. തലസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക വസതിയില്‍ നിന്നും ഫെയ്‌സ്ബുക്ക് വഴിയാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തിയത്. ഇന്ന് പോസിറ്റീവ് ആയവരില്‍ 92 പേര്‍ വിദേശത്ത് നിന്ന് വന്നവരും, 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ആണ്,35 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗബാധ ഉണ്ടായത്. സംസ്ഥാനത്ത് രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മുഹമ്മദ്, എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന യൂസഫ് സെയ്ഫുദ്ദീന്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ (മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശ്ശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോഡ് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8) എന്നിങ്ങനെയാണ്. നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാല്‍ (തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, കോട്ടയം 11, ആലപ്പുഴ 7, എറണാകുളം 16, തൃശ്ശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, കണ്ണൂര്‍ 10, കാസര്‍ഗോഡ് 12) എന്നിങ്ങനെയാണ്. സംസ്ഥാനത്ത് ഇതുവരെ 5622 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2252 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 3341 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ആകെ മരണസംഖ്യ 27 ആയി.

കഴിഞ്ഞ 24 മണിക്കൂറില്‍ 9927 സാമ്പിളുകള്‍ പരിശോധിച്ചു. 183291 പേരാണ് നിരീക്ഷണത്തിലുള്ളത്. 2075 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് 384 പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതുവരെ 204052 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4179 സാമ്പിളുകളുടെ ഫലം വരാനുണ്ട്.ഇതുവരെ സെന്റിനല്‍ സര്‍വ്വേയുടെ ഭാഗമായി 60006 സാംപിളുകള്‍ ശേഖരിച്ചു അതില്‍ 57804 എണ്ണം നെഗറ്റീവാണ്. ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണ്. 275773 പേര്‍ക്കാണ് പി.സി.ആര്‍ അല്ലാത്ത ടെസ്റ്റുകള്‍ നടത്തിയത്. 187 കൊവിഡ് ഹോട്ട് സ്‌പോട്ടുകളാണ് നിലവിലുള്ളത്.

കോവിഡ്ൻറെ സാമൂഹ്യ വ്യാപനത്തിന് രാഷ്ട്രീയ നേതാക്കൾക്കും വളരെ വലിയ പങ്കുണ്ട്, ചാനൽ കാമറ കണ്ടാലുടനെ മാസ്ക് ഊരി കഴുത്തിൽ തൂക്കുന്നതും, സാമൂഹിക അകലം പാലിക്കാതെ കൂട്ടം ചേരുന്നതിലൂടെയും, ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നതു വഴിയും സ്വാശകോശ സ്രവങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നുണ്ട്. നേതാക്കളെ അനുകരിച്ചാണ്‌ സമൂഹത്തിലെ പ്രായമേറിയവർ മിക്കവരും മാസ്ക് കഴുത്തിൽ തുക്കുന്നത്. ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ തീവ്രത കുറഞ്ഞതോടുകൂടി വഴിവക്കിൽ സ്ഥാപിച്ചിരുന്ന വാട്ടർ ടാങ്കുകളും, ATM കൗണ്ടറുകളിലെ ഹാൻഡ് സാനിറ്റൈസർ കുപ്പികളും ശൂന്യമായി കഴിഞ്ഞു. രോഗം വന്നവരെ ചികിൽസിക്കുവാൻ കോടികൾ ചിലവഴിക്കുന്നതിലും നല്ലതല്ലേ സമൂഹത്തിൽ രോഗം പകരാതെയിരിക്കുവാനായി അവബോധം സൃഷ്ടിക്കുന്നത്? ട്രാൻസ്‌പോർട്ട് ബസുകളിലെ കൈ പിടികളിലൂടെയും, ലിഫ്റ്റിന്റെയും, ATM മെഷീന്റെ ബട്ടണുകളിലൂടെയും, വാതിൽ പിടികളിലൂടെയും, ഹാൻഡ് റൈലുകളിലൂടെയുമെല്ലാം കോവിഡ് പകരുമ്പോൾ സാമൂഹ്യ വ്യാപനത്തിന്റെ വഴിയറിയാതെ പകച്ചു നിൽക്കുകയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ !

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close