‘കോവിഡ് വാക്‌സിൻ’ നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് “ബിൽ ഗേറ്റ്സ്”


Spread the love

ഇന്ത്യയിലെ, ഫർമസ്യുട്ടിക്കൽ കമ്പനികൾക്ക്, ഈ ലോകത്തിനു വേണ്ടിയുള്ള കോവിഡ്-19 വാക്‌സിനുകൾ ഉത്പാദിപ്പിക്കാനുള്ള കഴിവും, ശേഷിയുമുണ്ടെന്ന് ‘മൈക്രോസോഫ്ട് സ്ഥാപകൻ ബിൽഗേറ്റ്സ്’ അഭിപ്രായപ്പെട്ടു. വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളും, ഇന്ത്യയിൽ ചെയ്യുന്നുണ്ട്. അതുപോലെ തന്നെ, “ഇന്ത്യൻ ഫാർമ മേഖല” കോവിഡ് വാക്‌സിൻ കണ്ടെത്തുന്നതിനായി അഘോരാത്രം പരിശ്രമിക്കുന്നുണ്ടന്നും, അത് ഫലം കാണുമെന്നും, ബിൽഗേറ്റ്സ് ആശംസിച്ചു. ‘ഡിസ്കവറി പ്ലസ്’ ചാനലിൽ വ്യാഴാഴ്ച സംപ്രേക്ഷണം ചെയ്ത് ” കോവിഡ്-19 വൈറസിന് എതിരായ ഇന്ത്യൻ യുദ്ധം ” എന്ന ഡോക്യുമെന്ററിയിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇന്ത്യയുടെ വലിയ ജന സംഖ്യയും, പ്രധാന പ്രദേശങ്ങളിലെ കൂടിയ ജന സാന്ദ്രതയും, കൊറോണയ്ക്കെതിരെ പോരാടാൻ, രാജ്യത്തിന് ഒരു പ്രാധാന വെല്ലുവിളിയാണ്. എന്നാൽ, ഇന്ത്യയുടെ ഫാർമ മേഖലയ്ക്ക് വലിയ പ്രാപ്തിയുണ്ടെന്നും, ഭാരതത്തിന് വേണ്ടി മാത്രമല്ല, മറിച്ച് ലോകമെമ്പാടും ആവശ്യത്തിനുള്ള മരുന്ന് നിർമ്മിക്കാൻ ഇന്ത്യയ്ക്ക് കഴിയും. ലോകത്ത് ഏറ്റവും കൂടുതൽ വാക്‌സിനുകൾ ഉത്പാദിപ്പിക്കുന്നത്, ഇന്ത്യയിൽ ആണെന്നാണ് ഇന്ത്യൻ ഫാർമ മേഖലയുടെ ശക്തിയെപ്പറ്റി ബിൽഗേറ്റ്സ് അഭിപ്രായപെട്ടത്.

ആഗോള തലത്തിൽ വാക്‌സിനുകൾ നിർമ്മിക്കുവാനുള്ള പ്ലാറ്റ്ഫോം ആയ “കൊയിലേഷൻ ഫോർ എപിഡെമിക് ഇന്നോവേഷനിൽ” ഇന്ത്യ ചേർന്നതോടെ, ഇന്ത്യക്ക് തീർച്ചയായും ലോകത്തിനു വേണ്ടിയുള്ള ഈ വാക്‌സിൻ കണ്ടുപിടിക്കാൻ കഴിയും എന്ന് അദ്ദേഹം സൂചിപ്പിച്ചു. മരണ സംഖ്യ കുറയ്ക്കുന്നതിനും, എല്ലാവരിലും പ്രതിരോധ ശേഷി ഉളവാക്കുന്നതിലുമാണ് കൂടുതൽ പ്രാധാന്യം, വർത്തമാന സാഹചര്യത്തിൽ കൊടുക്കേണ്ടതെന്നും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ “കോവിഡ് കിറ്റ്” വികസിപ്പിച്ച് യു.കെ : 20 മിനിറ്റിൽ വൈറസ് ബാധ കണ്ടെത്താം കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close