സൗന്ദര്യ വര്‍ധക ക്രീമുകള്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്


Spread the love

ഇപ്പോള്‍ വിപണിയില്‍ ധാരാളം സൗന്ദര്യവര്‍ധക ക്രീമുകളുണ്ട്. എന്നാല്‍ വിപണിയില്‍ ഇറങ്ങുന്ന പല ക്രീമുകള്‍ക്കും ലൈസന്‍സില്ലായെന്നതാണ് സത്യം. പിപണിയില്‍ ഇറങ്ങുന്ന ചില സൗന്ദര്യവര്‍ധക ക്രീമില്‍ രാസവസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ‘ഫൈസ’ എന്ന പേരിലുള്ള സൗന്ദര്യ വര്‍ധക ക്രീമിലാണ് രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മുനിസസിപ്പാലിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സെയ്ഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ക്രീം ഇനി ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഈ സൗന്ദര്യവര്‍ധക ക്രീമിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമാണ്. ലൈസന്‍സുള്ള ഉല്‍പ്പനങ്ങളുടെ പട്ടികയില്‍ ഈ ക്രീം ഇല്ല. കൂടാതെ ഇതില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കള്‍ പലതും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും മുന്നറിയിപ്പില്‍ മുംബൈ മുനിസിപ്പാലിറ്റി വ്യക്തമാക്കുന്നു.
ഹൈഡ്രോക്വിനോണ്‍, മെര്‍ക്കുറി, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രാസവസ്തുക്കുള്‍ എന്നിവ ഈ സൗന്ദര്യവര്‍ധക ക്രീമില്‍ ഉണ്ടെന്നാണ് മുനിസിപ്പാലിറ്റിയുടെ കണ്ടെത്തല്‍. ചര്‍മത്തിലുള്ള മെലാനിന്റെ അളവ് കുറയ്ക്കാന്‍ ഹൈഡ്രോക്വിനോണ്‍ സഹായിക്കും. ഇതിലൂടെ ചര്‍മം കൂടുതല്‍ മൃദുലവും നിറം കൂടുതലായി തോന്നുകയും ചെയ്യും. എന്നാല്‍, നിരന്തം ഇവ ഉപയോഗിക്കുന്നതിലൂടെ യുവിഎ, യുവിബി രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുകയും സൂര്യതാപം ഏല്‍ക്കാനും സാധ്യതയുണ്ട്. ചര്‍മ്മത്തിലുണ്ടാകുന്ന കാന്‍സറിനും ഇവ കാരണമായേക്കും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close