ഹോട്ടലിലെ കുളിമുറിയില്‍ നിന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച യുവവ്യവസായിക്ക് പണികിട്ടി


Spread the love

ഹോട്ടലിലെ കുളിമുറിയില്‍ നിന്നും പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് യുവവ്യവസായിയെ പോലീസ് കയ്യോടെ പൊക്കി. ചെന്നൈ സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്‍ ദീപക് ബോറയാണ് ഡല്‍ഹിയില്‍ പോലീസിന്റെ പിടിയിലായത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ കീര്‍ത്തി നഗര്‍ ജാഗിര്‍ ഹോട്ടലില്‍ ബുധനാഴ്ചയാണ് സംഭവം. റാഞ്ചി സ്വദേശിയായ കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോളജില്‍ നിന്നും വിനോദയാത്രയുടെ ഭാഗമായി 140 വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘം ഹോട്ടലില്‍ മുറിയെടുത്തിരുന്നു. ഇതേ ഹോട്ടലിലെ മറ്റൊരു മുറിയില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം ദീപക്കും താമസിച്ചിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി ബുധനാഴ്ച രാവിലെ കുളിക്കാന്‍ കയറിയപ്പോള്‍ കുളിമുറിയിലെ വെന്റിലേഷനിലൂടെ ഒരാള്‍ മാറുന്നത് ശ്രദ്ധയില്‍ പെട്ടു. ഇയാളുടെ കൈവശം മൊബൈല്‍ ഫോണും കണ്ടതോടെ പെണ്‍കുട്ടി ഉച്ചത്തില്‍ ബഹളം വച്ച് സുഹൃത്തുക്കളേയും അധ്യാപകരേയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ പോലീസില്‍ വിവരം അറിയിച്ചു. ഹോട്ടലില്‍ എത്തിയ പൊലീസ് ദീപകിന്റെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് സംശയം തോന്നിയത്. ഇയാളില്‍ നിന്ന് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഐടി ആക്റ്റ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close