40 ദിവസം പ്രായമുള്ള പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊന്നു


Spread the love

തിരുവനന്തപുരം: 40 ദിവസം പ്രായമുള്ള മാത്രം പ്രായമുള്ള കുഞ്ഞിനെ അച്ഛന്‍ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. തിരുവല്ലം പാച്ചല്ലൂരില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. പേരിടല്‍ ചടങ്ങിന് ശേഷം രാത്രി ഏഴരയോടെ പിതാവ് ഉണ്ണികൃഷ്ണന്‍ (25) തന്റെ വീട്ടില്‍ കുട്ടിയെ കൊണ്ടുപോയി അമ്മയെ കാണിച്ചശേഷം തിരികെ കൊണ്ടുവരാം എന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. തിരികെയെത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. പിന്നീട് ഭാര്യ വീട്ടുകാര്‍ ചോദിച്ചപ്പോള്‍ ഹൈവേയുടെ ഭാഗത്ത് ഉപേക്ഷിച്ചതായി പറഞ്ഞു.
എന്നാല്‍ രാത്രി ഉണ്ണികൃഷ്ണന്‍ ആറ്റില്‍നിന്നും കയറി വരുന്നത് സമീപവാസികള്‍ കണ്ടതോടെയാണ് സംശയം വന്നത്. തുടര്‍ന്നു പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ പുറത്തായത്. കുഞ്ഞ് കൈയില്‍നിന്നും ആറ്റില്‍ വഴുതി വീണെന്നായിരുന്നു ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ആസൂത്രിതമായാണ് ഉണ്ണിക്കൃഷ്ണന്‍ കുഞ്ഞിനെ കൊന്നതെന്ന് സംശയമുണ്ടെന്ന് തിരുവല്ലം സിഐ വി.സജികുമാര്‍ പറഞ്ഞു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി ശ്രമിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close