ആലപ്പുഴയെ വിറപ്പിച്ച ഇറച്ചി ആൽബി, ബ്രദർ ആൽബി ആയി മാറിയതെങ്ങനെ…?


Spread the love

ഒരു കാലത്ത് ആലപ്പുഴ ജില്ലയെ കിടു കിടാ വിറപ്പിച്ച ഒറ്റയാനായിരുന്നു മാത്യു ആൽബി എന്ന ‘ഇറച്ചി ആൽബിൻ’. ആലപ്പുഴയെ മാത്രമല്ല കേരളം മുഴുവൻ തന്റെ ചോര തെറിപ്പിക്കുന്ന പ്രവർത്തികൾ കൊണ്ട് പ്രശസ്തനായിരുന്നു ഇറച്ചി ആൽബിൻ . എന്നാൽ ഇന്ന് ആ ഇറച്ചി ആൽബിൻ, ബ്രദർ ആൽബിനാണ്. താൻ കടന്നു വന്ന ചോരയുടെ മണമുള്ള നാളുകളുടെ പിടിയിൽ നിന്നു രക്ഷപെട്ട്, കാരുണ്യത്തിന്റെ മാർഗ്ഗത്തിൽ സഞ്ചരിക്കുന്ന ഒരു സാധാരണ മനുഷ്യൻ.
ദുഃഖവും ,ദുരിതവും നിറഞ്ഞ കൗമാര കാലവും അതുവഴി സൃഷ്ടിക്കപ്പെട്ട ഇറച്ചി ആൽബിൻ എന്ന ഗുണ്ടയുടെ ജീവിത കഥയും സിനിമ കഥകളെ വെല്ലുന്നതാണ്.

മത്സ്യതൊഴിലാളികളാ യിരുന്ന മാത്യുവിന്റെയും, റോസയുടെയും മകനാ യിരുന്നു മാത്യു ആൽബിൻ. ബാല്യകാലം ദാരിദ്ര്യത്താൽ നിറഞ്ഞതായിരുന്നെങ്കിലും, സമാധാനത്തോടും, സന്തോഷത്തോടും കഴിഞ്ഞുവന്ന ഒരു കുടുംബമായിരുന്നു. ജീവിത സാഹചര്യങ്ങൾ മൂലം തന്റെ പഠനം പത്താം ക്ലാസ്സിൽ ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ,തന്റെ കുടുംബത്തിന് ഒരു സഹായമെന്ന രീതിയിൽ മീൻ വിൽപ്പനയിലേക്ക് തിരിഞ്ഞു.എന്നാൽ ആൽബിയുടെ അച്ഛന്റെ മരണത്തോടുകൂടി കാര്യങ്ങളെല്ലാം തലകീഴായി മറിയുകയായിരുന്നു.

ഒരു ദിവസം വീട്ടിലിരുന്ന് പഠിച്ചു കൊണ്ടിരുന്ന ആ ബാലനെ തേടിയെത്തിയത് , തന്റെ അച്ഛന്റെ മൃതദേഹം കരയ്ക്കടിഞ്ഞിട്ടുണ്ട് എന്ന വാർത്തയായിരുന്നു. മത്സ്യ തൊഴിലാളിയായിരുന്ന മാത്യു, അന്ന് മീൻ പിടിക്കാൻ കടലിലേക്ക് പോയത് തന്റെ മരണത്തിലേക്കായിരുന്നെ ന്ന് ആരും അറിഞ്ഞില്ല. വള്ളം മറിഞ്ഞു വലയിൽ കുടുങ്ങിയായിരുന്നു അദേഹത്തിൻ്റെ മരണമെന്ന് നാട്ടിലെ പലരും വാദിക്കുന്നുണ്ടെങ്കിലും, അതൊരു കൊലപാതകമാ യിരുന്നെന്നാണ് ആൽബിനും കുടുംബവും വിശ്വസിച്ചിരുന്നത്. മരണപ്പെട്ട തന്റെ പിതാവിന്റെ മൃതദേഹം തങ്ങളെ പോലും കാണിക്കാതെ തെമ്മാടി കുഴിയിൽ ചില ആളുകളുടെ നിർബന്ധത്താൽ അടക്കം ചെയ്തത് ആ കുടുംബത്തിന്റെ സംശയങ്ങൾക്ക് ആക്കം കൂട്ടി. അന്ന് രാത്രി സഹോദരങ്ങൾക്കൊപ്പം,
തങ്ങളെ ഒരു നോക്കുപോലും കാണാൻ സമ്മതിക്കാതെ മറവു ചെയ്ത അച്ഛന്റെ മൃതദേഹം കുഴി മാന്തി യെടുത്തുകണ്ട ആ രാത്രി ആൽബിൻ എന്ന ബാലൻ, ഇറച്ചി ആൽബിൻ എന്ന ഗുണ്ടയിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു.
പിന്നീട് ചില കാരണങ്ങളാൽ ആൽബിൻ എന്ന ചെറുപ്പക്കാരൻ ആലപ്പുഴയിൽ നിന്നും നാട് വിട്ടു. അവൻ ചെന്നെ ത്തിയത് തൃശ്ശൂരിൽ ആയിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ആ കൗമാരക്കാരൻ അലഞ്ഞു തിരിഞ്ഞു. ഒടുവിൽ അവിടെ വച്ചു പരിചയപ്പെട്ട ഒരു കറവക്കാരന്റെ സഹായത്തോടുകൂടി ഒരു ധനിക കുടുംബത്തിലെ, മരണ ശയ്യയിലായ വൃദ്ധനെ നോക്കുന്ന തൊഴിൽ ഏറ്റെടുത്തു. അതിലൂടെ അവന്റെ ദൈനംദിന ചെലവിനും, ഭക്ഷണത്തിനുള്ളതുമെല്ലാം കണ്ടെത്തി . എന്നാൽ കുറച്ചു നാളുകൾക്കുശേഷം ആ വൃദ്ധൻ മരിച്ചു പോകുകയും, പിന്നീട് ആൽബിൻ അവിടെ ഒരു കമ്പനിയിൽ ജോലിക്ക് കയറുകയും ചെയ്തു. എന്നാൽ പിന്നീട് താൻ ജനിച്ചു വളർന്ന നാട്ടിലേക്ക് തന്നെ വരുവാൻ തീരുമാനിച്ചു.

നാട്ടിലെത്തിയശേഷമുണ്ടായ, സഹോദരൻ ജേക്കബിന്റെ മരണം ആൽബിന്റെ ജീവിതം കൂടുതൽ സംഘർഷഭരിത മാക്കി. ഇതിനിടയിൽ തന്റെ സഹോദരിയെ അപമാനിച്ചു എന്നതിന്റെ പേരിൽ മഴു മണിയൻ എന്ന പ്രദേശ വാസിയെ വെട്ടി പരിക്കേൽപ്പിച്ചതോടുകൂടി ആൽബിൻ എന്ന ചെറുപ്പക്കാരൻ പോലീസിന്റെ നോട്ടപ്പുള്ളിയായിമാറി. ഇതിനിടയിൽ അവിടുത്തെ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന കരുണാകരൻ നായരുമായി ആൽബിന് ശത്രുത യുണ്ടായി. ഇയാളുടെ പ്രേരണയാൽ പോലീസ് സ്റ്റേഷനിൽ വെച്ച് ആൽബിന് കടുത്ത പീഡനം അനുഭവിക്കേണ്ടിവന്നു എന്നതായിരുന്നു ആ വൈരാഗ്യത്തിന് പിന്നിൽ. അതിനു പ്രതികാരമെന്ന നിലയിൽ, ഒരു ദിവസം ആൽബിൻ കോൺസ്റ്റബിൾ കരുണാകരന്റെ വീട്ടിൽ ചെന്ന്, അദ്ദേഹത്തിന്റെ വീട്ടുകാരുടെ മുന്നിൽ വെച്ച് അയാളെ തലങ്ങും വിലങ്ങും വെട്ടി പരിക്കേൽപ്പിച്ചു. ഈ സംഭവത്തോടുകൂടി ആൽബിൻ നാട്ടിൽ കൂടുതൽ കുപ്രസിദ്ധി യാർജ്ജിക്കുകയും, പോലീസുകാരുടെ കണ്ണിലെ കരടായ് മാറുകയും ചെയ്തു.അവിടെ നിന്നും ആൽബിൻ എന്ന യുവാവ് ‘ഇറച്ചി ആൽബിൻ ‘എന്ന നാടിനെ നടുക്കുന്ന ഗുണ്ട യായി മാറുകയായിരുന്നു.

ദിനം പ്രതി ആൽബിൻ എന്ന വ്യക്തിയുടെ ജീവിതത്തിലെ ക്രൂരതകളും കൂടി വന്നു. തന്റെ ശത്രുക്കളുടെ രക്തം മദ്യത്തിൽ കലർത്തി കഴിക്കുകയെന്ന ക്രൂര വിനോദവും ആൽബിൻ നയിച്ചിരുന്നെന്ന് പറയപ്പെടുന്നു. ഇതിനിടയിൽ അയാൾ മേരി എന്ന യുവതിയെ വിവാഹം കഴിക്കുകയും, ആ ബന്ധത്തിൽ മൂന്ന് കുട്ടികൾ ജനിക്കുകയും ചെയ്തു. എന്നാൽ ആൽബിന്റെ ജീവിതചര്യകൾ മേരിക്കും, മക്കൾക്കും എന്നും ഒരു സമാധാനക്കേടായിരുന്നു. ഒരു വ്യക്തിക്ക് എന്തെല്ലാം ദുഷ്മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കുവാൻ സാധിക്കുമോ, അതിലൂടെ യെല്ലാം ആൽബിൻ സഞ്ചരിച്ചു. കഴുത്തിൽ ഒരു ട്രാൻസിസ്റ്ററും തൂക്കി, “ബലി കുടീരങ്ങളെ” എന്ന നാടക ഗാനവും വെച്ചു
കൊണ്ടായിയിരുന്നു ആൽബിൻ പല കുറ്റ കൃത്യങ്ങളും നടത്തിയിരുന്നത്. സിനിമയിൽ വില്ലന്മാർ കാണിക്കുന്നതുപോലെ ആൽബിൻ എന്ന ഗുണ്ടയുടെ ഒരു സ്റ്റൈൽ ആയിരുന്നു അതെന്ന് പറയാം. ഇതിനിടയിൽ ,കാണിച്ച ക്രൂരതകളുടെ ഫലം പലപ്പോഴായി തിരിച്ചു കിട്ടി. ഒരിക്കൽ ശത്രുക്കളാൽ വെട്ടേറ്റു പരിക്കുപറ്റി റോഡിൽ കിടന്നിരുന്ന ഇറച്ചി ആൽബിൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അങ്ങനെ പലരെയും മരണ മുഖം കാണിച്ചും, സ്വയം കണ്ടും അയാൾ വളർന്നുകൊണ്ടി രുന്നു. ഇതിനിടയിൽ ഒരു ഗുണ്ട എന്ന രീതിയിൽ നിന്നും, ഗുണ്ടാ തലവന്മാർക്കിടയിലെ പ്രശ്നങ്ങളിൽ മധ്യസ്ഥത വഹിക്കുക, രാഷ്ട്രീയക്കാരുടെ പോർവിളികൾക്കിടയിൽ മധ്യസ്ഥ ചർച്ച നടത്തുക യെന്ന രീതിയിലേക്കൊക്കെ അയാൾ വളർന്നു. ആൽബിൻ ഇടപെട്ടാൽ അവിടെ ഒത്തു തീർപ്പ് നടന്നിരിക്കും, അല്ലെങ്കിൽ അയാൾ നടത്തിയിരിക്കും എന്ന രീതിയിൽ കാര്യങ്ങൾ വളർന്നു. ഇതിനിടയിൽ സ്വന്തം സഹോദരന്റെ കൊലപാതകവും ആൽബിൻ നടത്തി. കൂടാതെ മറ്റൊരു സഹോദരനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. അങ്ങനെ കുടുംബത്തിനുള്ളിലും അയാൾ വിഷം ചീറ്റുന്ന പാമ്പായി മാറി.
കുപ്രസിദ്ധ കുറ്റവാളിയായ സുകുമാര കുറുപ്പിനെയും ആൽബിൻ പരിചയപ്പെട്ടിരുന്നു. അന്ന് താൻ മരണപ്പെട്ടെന്ന് ലോകമെമ്പാടും ബോധിപ്പിക്കാനായി, തന്നോട് സാദൃശ്യമുള്ള ഒരാളുടെ മൃത ശരീരം അന്വേഷിച്ചിറങ്ങിയ സുകുമാര കുറുപ്പ് അത് തേടി ആൽബിനെയും സമീപിച്ചിരുന്നു. എന്നാൽ വാക്ക് കൊടുത്തിരുന്ന പോലെ ആൽബിന് ആ മൃത ശരീരം സുകുമാര കുറുപ്പിനെ ഏല്പിക്കുവാൻ കഴിഞ്ഞില്ല. അതിൻ പ്രകാരമായിരുന്നു അന്ന് ഫിലിം ഡിസ്ട്രിബ്യൂട്ടർ ആയിരുന്ന ചാക്കോ കൊല്ലപ്പെട്ടത്. എന്നാൽ ജീവിതത്തിന്റെ ഒരു കാലഘട്ടത്തിൽ നന്മയുടെ ഒരു വെള്ളി വെളിച്ചം ആൽബിനിൽ വീശി. ഏത് കൊടും ക്രൂരന്റെയും മനസ്സിൽ അല്പമെങ്കിലും നന്മ അവശേഷിക്കുമെന്ന വാദം സത്യമാണെന്ന് ആൽബിൻ തെളിയിച്ചു. താൻ കാരണം സംഭവിച്ച സഹോദരന്റെ കൊലപാതകം അദ്ദേഹത്തിൽ കുറ്റബോധമു ളവാക്കി. എന്നാൽ മൂത്ത സഹോദരൻ അത് ക്ഷമിക്കുവാൻ തയ്യാറായതോടെ ആൽബിൻ മറ്റൊരു ജീവിതം സ്വപ്നം കണ്ടുതുടങ്ങി. ആൽബിനാൽ ആക്രമിക്കപ്പെട്ട മൂത്ത സഹോദരൻ അയാളോട് ക്ഷമിച്ചു, കോടതിയിൽ മൊഴി മാറ്റി പറഞ്ഞു ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയതോടുകൂടി മൃഗീയമായി നയിച്ചു കൊണ്ടിരിക്കുന്ന ജീവിതത്തിന് ഒരു വിരാമമി ടാമെന്ന തീരുമാനം ആൽബിൻ സ്വമേധയാ കൈക്കൊണ്ടു.

പിന്നീട് , പോലീസിന് കീഴടങ്ങുകയും, അദ്ദേഹം ചെയ്ത കുറ്റങ്ങൾക്ക് തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. 11 വർഷവും, 6 മാസവും നയിച്ച തടവു ജീവിതം ആൽബിനെ തീർത്തും പുതിയ ഒരു മനുഷ്യനാക്കി മാറ്റുക യായിരുന്നു. അങ്ങനെ 1997 ലെ റിപ്പബ്ലിക് ദിനത്തിൽ, ജയിലിലെ നല്ല നടപ്പ് പരിഗണിച്ചു ആൽബിൻ തന്റെ ശിക്ഷ തീരും മുൻപേ ജയിൽ മോചിതനായി. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് പുതിയ ഒരു ആൽബിനായിരുന്നു. ആരോരുമില്ലാത്ത ആളുകൾക്ക് അഭയം നൽകി സഹായിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. തൻ്റെ ഉദ്യമത്തിന് പ്രചോദനം എന്ന വണ്ണം ലൈസ ജോൺ എന്ന വ്യക്തി തൻ്റെ പേരിലുള്ള 25 സെന്റ് സ്ഥലവും ഒരു കെട്ടിടവും ആൽബിന് നൽകി .
ആലപ്പുഴ വീയാനി പള്ളിയിൽ ദിവ്യ ബലിയിൽ പങ്കെടുത്ത ശേഷം ആൽബിൻ തന്റെ ഉദ്യമം വലിയ രീതിയിൽ തുടങ്ങി വെച്ചു. ഇറച്ചി ആൽബിൻ എന്ന ഗുണ്ടയുടെ പരിവർത്തനത്തിനായിരുന്നു പിന്നീട് ആ നാട് സാക്ഷ്യം വഹിച്ചത്. മുൻപ് തന്നെ ദുഷിച്ചവർ ആൽബിനെ സ്തുതിക്കുന്ന അത്ഭുത പ്രവർത്തി പുന്നപ്രയിൽ കാണാൻ സാധിക്കും. തെരുവിൽ നരകിക്കുന്ന പലരെയും ഊരും പേരും നോക്കാതെ താൻ നടത്തുന്ന ശരണാലയത്തിലേക്ക് ആൽബിൻ സസന്തോഷം ക്ഷണിക്കുന്നു. അങ്ങനെ, ഇറച്ചി ആൽബിൻ എന്ന മാത്യു ആൽബിൻ , ‘ബ്രദർ ആൽബിൻ’ ആയി , ആശ്രയമില്ലാത്തവർക്ക് ഒരു അത്താണിയായ് മാറി.

Read more:https://exposekerala.com/vijay-salaskar/

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുകhttps://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close