
ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. കേരളം എന്ന് കേൾക്കുമ്പോൾ തന്നെ ഐശ്വര്യത്തിന്റെയും, സമ്പദ്സമൃദ്ധിയുടെയും ഒരു നാടാണ് ഏവരുടെയും മനസ്സിൽ ആദ്യം കടന്നു വരിക. എന്നാൽ കേരളത്തിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന കൊച്ചി പരിശോധിച്ചു നോക്കിയാൽ അവിടെ കലാകാലങ്ങളായി മാറി മാറി വരുന്ന അധോലോക സംഘങ്ങളെ കാണാൻ സാധിക്കും.അത് ഇന്നോ, ഇന്നലയോ തുടങ്ങിയതല്ല. കുറച്ചു കാലങ്ങളായി കൊച്ചി ,കോട്ടേഷൻ സംഘങ്ങളുടെ കയ്യിലാണെ ന്ന് പറയാം. ബിഗ് ബി സിനിമയിൽ മമ്മൂട്ടി പറയുന്നതുപോലെ “കൊച്ചി പഴയ കൊച്ചി അല്ല മോനെ” എന്നത് വെറും സിനിമ ഡയലോഗിൽ മാത്രം ഒതുങ്ങുന്ന ഒരു കാര്യമല്ല, മറിച്ച്,കൊച്ചിയുടെ യഥാർത്ഥ ചിത്രമാണ്. കാലാ കാലങ്ങളായി കോട്ടേഷൻ സംഘങ്ങളുടെയും, ഗുണ്ടാ തലവന്മാരുടെയും കയ്യിൽ അമ്മാനമാടുന്ന കൊച്ചിയുടെ അധോലോക ചരിത്രത്തെ ക്കുറിച്ച് പരിശോധിച്ചാൽ കൊച്ചിയിലെ തുടക്ക കാലത്തെ പ്രമുഖ ഗുണ്ടാ സംഘങ്ങളുടെ പട്ടികയിൽ എടുത്ത് പറയേണ്ട സംഘമാ ണ്, പതിനെട്ടര കമ്പനി.
മൊത്തം 19- പേരടങ്ങുന്നതാ ണ് പതിനെട്ടര കമ്പനി എന്ന ഗുണ്ടാ കൂട്ടായ്മ. എന്നാൽ കൂട്ടത്തിൽ, ഒരാൾക്ക് പൊക്കം കുറവായതിനാൽ ഈ 19 പേരെയും കൂട്ടി ‘18 അര കമ്പനി’ എന്ന റിയപ്പെടുന്നു. എറണാകുളത്തു സി.പി.എം സ്പോൺസർ ചെയ്ത ഗുണ്ടാസംഘമായിരുന്നു ഇവർ. ചമ്പക്കരച്ചന്ത തങ്ങളുടെ കര വലയത്തിനുള്ളിലാക്കി, അവിടെ ചന്തപിരിവും, ഗുണ്ടായിസവും നടത്തി കൊച്ചിയെ തങ്ങളുടെ കൈക്കുള്ളിലാക്കി മാറ്റുവാൻ ഇവർ ശ്രമിച്ചിരുന്നു.പാർട്ടിയ്ക്കു വേണ്ടി ഇവർ കാണിച്ചു കൂട്ടിയ ഗുണ്ടാ പ്രവർത്തനങ്ങൾ ചെറുതല്ല. പാർട്ടിയുടെ കോട്ടേഷനുകൾ ഏറ്റെടുത്തു വിജയകരമായി നടത്തി രാഷ്ട്രീയക്കാർക്കും ഇവർ പ്രിയങ്കരരായി മാറി. അതുകൊണ്ടു തന്നെ ഇവരുടെ ഗുണ്ടാ വിളയാട്ടങ്ങൾ പലതും രാഷ്ട്രീയക്കാർ കണ്ടില്ലെന്ന് നടിച്ചു.മാത്രമല്ല ,രഹസ്യമായി പിന്തുണയ്ക്കുകയും ചെയ്തു. പാർട്ടിയുടെ പിൻ ബലമുള്ളതിനാൽ നിയമ പാലകരും ഇവരെ തൊടുവാൻ ഭയന്നിരുന്നു. ജീവനിലുള്ള ഭയം മൂലം ആരും ഇവരെ എതിർത്തു മുന്നോട്ടുവരാൻ തയ്യാറായില്ല. അങ്ങനെ, കൊണ്ടും കൊടുത്തും പതിനെട്ടര കമ്പനി കൊച്ചിയിൽ വളർന്നു. എന്നാൽ ഇതിന്റെ നേതാവായിരുന്ന സുനി എന്ന ഗുണ്ടയുടെ കൊലപാതകത്തോടുകൂടി 18 അര കമ്പനി മൊത്തത്തിൽ ഒന്നാടിയുലഞ്ഞു. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ നേതാവില്ലാതായാൽ എത്ര വലിയ കൂട്ടമാണെങ്കിലും ഒന്ന് പതറും. എന്നാൽ പിന്നീട് ഇവരുടെ കൂട്ടത്തിൽത്തന്നെ യുള്ള ഒരാളായിരുന്ന ചാമ്പക്കര സതീശൻ, ഈ നേതൃസ്ഥാനം ഏറ്റെടുത്തു.
ഒരു കേസിൽ ചാമ്പക്കര സതീശനും ജയിലിലായതോടു കൂടി പതിനെട്ടര കൂട്ടം മൊത്തത്തിൽ തകരുക യായിരുന്നു. പിന്നീടവർ പല വഴികളായി പിരിഞ്ഞു.പതിനെട്ടര കൂട്ടത്തിന്റെ പ്രതാപകാലം അവസാനിച്ചപ്പോഴേക്കും, കൊച്ചിയിൽ ഈ മേഖലയിൽ പിടിമുറുക്കിയ രണ്ടു പേരായിരുന്നു തമ്മനം ഷാജിയും, വെട്ടിൽ സുരേഷും. തുടർന്ന് ഇവർ കൊച്ചിയെ ഭരിക്കുന്ന കാലത്തിന് കേരളം സാക്ഷ്യം വഹിച്ചു.കൊച്ചിയിലെ റിയൽ എസ്റ്റേറ്റ് മേഖല ഒന്നടങ്കം ഇവർ കൈയ്യടക്കിയതു കൂടാതെ, മയക്കുമരുന്ന് മേഖലയിലും സജീവമായി. വീണ്ടും ,കൊച്ചി അശാന്തിക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. അങ്ങനെ, കൊണ്ടും, കൊടുത്തും, ചോര ചീന്തുന്ന കൊച്ചിയുടെ ചരിത്രത്തിനു ഒരു പുതിയ തുടക്കമാവുക യായിരുന്നു ഇവർ. രഹസ്യമായും, പരസ്യമായും രാഷ്ട്രീയക്കാരുടെ സഹായവും ഇവർക്കുണ്ടായിരുന്നു.
തമ്മനം ഷാജി ,കോൺഗ്രസിനോട് ചേർന്ന് സി. പി. എം നെതിരെ , ഗൂഢതന്ത്രങ്ങൾ ഒരുക്കിയെങ്കിലും വെട്ടുകിൽ സുരേഷ് ,സി. പി. എം നോടൊപ്പം നിന്ന് അതിനെല്ലാം തടയിട്ടു കൊണ്ടിരുന്നു.പിന്നീടിവർ രാഷ്ട്രീയത്തിലേക്ക് ചേക്കേറാൻ ശ്രമം നടത്തിയെങ്കിലും, ക്ഷോഭിക്കുവാൻ സാധിച്ചില്ല. എന്നാൽ പിന്നീട്, ഒരു പക്ഷെ പ്രായധിക്യം കൊണ്ടാവാം, ഇവർ രണ്ട് പേരും ഈ മേഖലയിൽ നിന്നും സ്വയം പിന്നോട്ട് പോകുക യായിരുന്നു. ഇതിൽ തമ്മനം ഷാജി ,ഒരു മാനസാന്തരം പോലെ തന്റെ പിന്നീടുള്ള കാലം ദുഖിക്കുന്നവർക്കും, ദുരിതം അനുഭവിക്കുന്നവർക്കും കൈതാങ്ങായി മാറി, തന്റെ ശിഷ്ടകാല ജീവിതം നന്മയ്ക്കായി മാറ്റി വെച്ചു.
എന്നാൽ കൊച്ചിക്ക് അധോലോകത്തിന്റെ പിടിയിൽ നിന്നും ഒരു മോചനമില്ലായിരുന്നു. ഓരോ ആൾക്കാർ ഈ മേഖലയിൽ നിന്നും പിന്മാറുന്തോറും, കൊച്ചിയെ കൈക്കുള്ളിലാ ക്കുവാൻ പുതിയ ആളുകൾ രംഗപ്രവേശനം നടത്തി. അങ്ങനെ ,തമ്മനം ഷാജിക്കും, വെട്ടിൽ സുരേഷിനും ശേഷം കൊച്ചിയെ ഏറ്റെടുത്ത പുതു തലമുറയിൽപ്പെട്ടവരിൽ പ്രമുഖരായ രണ്ട് ഗുണ്ടാ നേതാക്കളായിരുന്നു ,ഭായ് നസീറും, മരട് അനീഷും. പിന്നീട് ഇവരുടെ പരസ്പരമു ള്ള കുടിപകതീർക്കലിനാ യിരുന്നു കൊച്ചി സാക്ഷ്യം വഹിച്ചത്. ഇവർ ഇരുവരും ഇപ്പോൾ ജയിലിലാണ്. അനേകം തത്രപ്പാടുകൾക്കു ശേഷമാണ് പോലീസിന് ഇവരെ ജയിലിലാക്കുവാൻ സാധിച്ചത്. ഇതിൽ ഭായി നസീർ ബാംഗ്ലൂർ ആസ്ഥാനമാക്കിക്കൊണ്ട് അവിടെനിന്ന് കൊച്ചിയെ നിയന്ത്രിച്ചു വന്നു. ഭായ് നസീർ, പോലീസിന് പിടികൊടുത്തത് ഒരു നാടകമായിരുന്നെന്നും പറയുന്നു.
കൊച്ചിയിൽ തിരിച്ചെത്തിയാൽ മരട് അനീഷും സംഘവും ഭായി നസീറിനെ കൊല്ലും എന്നൊരു ഭീഷണി ഉണ്ടായിരുന്നതിനാൽ, മന:പ്പൂർവ്വം ഇയാൾ പോലീസിന് കീഴടങ്ങി ജയിലിനുള്ളിൽ സുരക്ഷിതനാകുക യായിരുന്നു. ജയിലിനു ള്ളിൽനിന്ന് കൊച്ചിയെ തന്റെ അനുയായികൾ വഴി ഇയാൾ നിയന്ത്രിച്ചുവരികയാണെ ന്നും വാദങ്ങളുണ്ട്.ഇപ്പോൾ മറ്റൊരു ഗുണ്ടാ നേതാവ് കൊച്ചിയിൽ കൂടുതൽ ശക്തനായി വളർന്നുവന്നിരിക്കുന്നു, ‘പെരുമ്പാവൂർ അനസ്’. ഒരു പക്ഷെ, ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ സ്വാധീനമു ള്ള ഗുണ്ടകളിൽ ഒരാൾ. തന്റെ അനുയായികൾക്കി ടയിൽ ഇയാൾ നേടിയെടുത്ത സ്നേഹവും, വിശ്വാസവുമാ ണ് പെരുമ്പാവൂർ അനസിന്റെ പെട്ടന്നുള്ള വളർച്ചയ്ക്ക് പ്രധാനകാരണമെന്ന് നിസ്സംശയം പറയാം. തന്റെ അനുയായികൾക്ക് അയാൾ എന്തിനും കൂടെ നിൽക്കുന്ന ‘അനസ് ഇക്ക’യാണ്. ഇയാളുടെ അനുയായികളിൽ പലരും അനസിന്റെ പേര് തങ്ങളുടെ കയ്യിൽ പച്ച കുത്തിയിട്ടുണ്ട്. അത്രത്തോള മുണ്ട് അവർക്ക് അനസി നോടുള്ള സ്നേഹവും, വിശ്വാസവും.
മരട് അനീഷും, ഭായ് നസീറും കൊച്ചിയ്ക്ക് വേണ്ടി തമ്മിലടിക്കുമ്പോൾ, ഈ രണ്ട് കൂട്ടത്തിലും പെടാതെ പെരുമ്പാവൂർ ആസ്ഥാനമാക്കി, കൊച്ചിയിൽ തന്റെ ശക്തി വളർത്തിക്കൊണ്ട് വരികയാണ് അനസ്. ഇന്ന് കൊച്ചിയിൽ ഏറ്റവും കൂടുതൽ സ്വാധീനമുള്ള ഗുണ്ടാ നേതാവ് ആരാണെന്ന ചോദ്യത്തിന് പലർക്കുമുള്ള മറുപടിയാണ് പെരുമ്പാവൂർ അനസ് എന്ന, അനസ് ഇക്ക.ഗുണ്ടാ പ്രവർത്തനങ്ങളിൽ മാത്രമല്ല, സിനിമ ഷൂട്ടിങിന് സംരക്ഷണം നൽകുവാനും അനസും കൂട്ടരും പ്രമുഖരാണ്. ഷൂട്ടിംഗ് പരിസരത്തു ജനങ്ങളുടെ തിക്കും തിരക്കും, തള്ളി കയറ്റവുമെല്ലാം ഒഴിവാക്കി, സുഗമമായ ചിത്രീകരണത്തിനുള്ള സഹായത്തിനായി ,പല സിനിമാപ്രവർത്തകരും പെരുമ്പാവൂർ അനസിനെ യാണ് ഇന്ന് സമീപിക്കുന്നത്. അത്രമേൽ വളർന്നിരിക്കുന്നു കൊച്ചിയിൽ പെരുമ്പാവൂർ അനസ് .
റിയൽ എസ്റ്റേറ്റിനും, മയക്കുമരുന്ന് മാഫിയക്കുമെല്ലാം പ്രിയങ്കരായി മാറിയ ഇവർ ഒരാൾ പോകുമ്പോൾ മറ്റൊരാൾ എന്നരീതിയിൽ കൊച്ചിയിൽ ഭരിച്ചു കൊണ്ടിരിക്കുന്നു. ഈ അധോലോകങ്ങളുടെ പിടിയിൽനിന്നും കൊച്ചി രക്ഷനേടുക എന്നത് വളരെ പ്രയാസകരമായ കാര്യമാണ്. തലപ്പത്തിരിക്കുന്ന പല വമ്പന്മാരുമാണ് ഇവരുടെ സഹായികൾ എന്നതാണ് ഇതിന്റെ പ്രധാന കാരണം. പ്രത്യേകിച്ച് രാഷ്ട്രീയക്കാർ. തങ്ങളുടെ നില നിൽപ്പിനുവേണ്ടി അവരിൽ പലർക്കും, കേരളത്തിന്റെ ഹൃദയ ഭാഗത്തെ നിയന്ത്രിക്കുന്ന ഈ ഗുണ്ടാസംഘങ്ങളെ ആവശ്യമാണ്. രാഷ്ട്രീയക്കാർ അവരോടൊപ്പമാണെന്ന കാരണം കൊണ്ടുതന്നെ, ഇവരെ തൊടുവാൻ നിയമ പാലകരും ഭയക്കുന്നു. അല്ലെങ്കിൽ ,ഭായ് നസീറിനെ പോലെ ഇവർ കീഴടങ്ങണം. ഈ കൂട്ടർ കീഴടങ്ങിയാലും അതിന്റെ പിന്നിൽ പല ഗൂഢ ലക്ഷ്യങ്ങമുണ്ടാകും. അല്ലെങ്കിൽ തമ്മനം ഷാജിയെപോലെ മാനസാന്തരമുണ്ടാകണം.അല്ലാത്തപക്ഷം, സമാധാനപരമായ ഒരു കൊച്ചി സ്വപ്നങ്ങളിൽ മാത്ര
മാകും.
Read more:https://exposekerala.com/crime-storymitila-mohan/
കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://bit.ly/3jhwCp6