ദാരിദ്ര്യം…മാതാപിതാക്കള്‍ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു


Spread the love

പട്ടിണി കാരണം കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. പാലക്കാട് കുനിശേരി കുന്നന്‍പാറ കണിയാര്‍കോട് സ്വദേശി ബിന്ദുവിന്റെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് വിറ്റത്. ഒരു ലക്ഷം രൂപയ്ക്കാണ് ഇവര്‍ കുഞ്ഞിനെ വിറ്റത്. പൊള്ളാച്ചിയിലുള്ളവര്‍ക്കാണ് കുഞ്ഞിനെ ഇവര്‍ വിറ്റതെന്ന് അറിയുന്നു. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണ് വിറ്റതെന്ന് ബിന്ദു പറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ബിന്ദുവിന്റെ ഭര്‍ത്താവ് രാജും രാജിന്റെ അമ്മ ബിജിയും ഒളിവിലാണ്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close