
വീട്ടിലെ ഭക്ഷണത്തിന്റെ രുചി കൂട്ടുന്നതില്‍ പ്രധാനിയാണ് കറിവേപ്പില. നമ്മുടെ അടുക്കളത്തോട്ടത്തിൽ ഏറ്റവും കൂടുതലായി കാണുന്ന ഒന്നുകൂടിയാണ് ഇവ. കറിയിൽ ഇടുന്നുണ്ടെങ്കിലും കറി വേപ്പില അങ്ങനെ ആരും കഴിക്കാറില്ലന്നുള്ളതാണ് വാസ്തവം. എന്നാലും കറി വേപ്പില ഇടാതെ കറി ഒരിക്കലും പൂർണമാകാതെ പോലെയാണ് പ്രത്യേകിച്ച് കേരളത്തിലെ വീട്ടമ്മമാർക്ക്. അങ്ങനെയുള്ളപ്പോൾ ഏതു കറിക്കും അത്യാവശ്യമായ കറിവേപ്പില വീട്ടിൽ തന്നെ നട്ടു വളർത്തികൂടെ… ഒന്ന് മനസ്സുവെച്ചാൽ ഇത് ചെറിയൊരു വരുമാനമാർഗ്ഗം കൂടി ആക്കാം.
വീട്ടിലെ കറിവേപ്പിലക്ക് ആവശ്യക്കാർ കൂടും എന്നുള്ളതിൽ സംശയം വേണ്ടല്ലോ.. എന്തെന്നാൽ കീടനാശിനി പ്രയോഗം ഒന്നും നടത്താത്ത ശുദ്ധമായ കറിവേപ്പില അല്ലെ……
ആദ്യം കറിവേപ്പിലുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ ആണെന്ന് നോക്കാം.
*കറിവേപ്പില ഉണക്കിപൊടിച്ചു കഴിക്കുന്നത് കൊളസ്ട്രോളുള്ളവര്‍ക്ക് വളരെ നല്ലതാണ്.
*ചീത്ത കൊളസ്ട്രോളിൽ നിന്ന് മോചനം നേടാൻ വേണ്ടി ദിവസവും വെറും വയറ്റിൽ മൂന്ന് കറിവേപ്പില വീതം കഴിച്ചാൽ മതി.
*കറിവേപ്പില വെറും വയറ്റിൽ കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.
*അവയില്‍ ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാൽ കറിവേപ്പില സ്ഥിരമായി കഴിക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും.
*ദഹന എന്‍സൈമുകളുടെ സ്രവത്തെ ഉത്തേജിപ്പിക്കാനുള്ള കഴിവ് കറി വേപ്പിലക്കുണ്ട്. ഇത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരം നൽകും. ഇതിന് കറിവേപ്പില ജ്യൂസില്‍ നാരങ്ങാ നീരൊഴിച്ച് കഴിച്ചാല്‍ മതി
* വയറിളക്കം, മലബന്ധം എന്നിവയും കറിവേപ്പില കഴിക്കുന്നതിലൂടെ സുഖപ്പെടുത്താവുന്നതാണ്.
*വിറ്റാമിൻ എ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത് നേത്രരോഗങ്ങളെ ശമിപ്പിക്കും.
*ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും, രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നു.
*മുടി വളർച്ചയ്ക്കുള്ള എണ്ണ ഉണ്ടാകുന്നതിനായി കറിവേപ്പില ഉപയോഗിക്കാറുണ്ട്.
*ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കും.
*കറിവേപ്പിലയുടെ ആന്റി-ബാക്ടീരിയൽ ഗുണം ത്വക്കിനെ ബാധിക്കുന്ന അണുബാധകളെയും, ചിക്കൻപോക്സിന്റെ പാടുകളെയും കുറയ്ക്കാൻ സഹായിക്കും.
*അകാലനര, മുടികൊഴിച്ചിൽ, താരൻ എന്നിവയെല്ലാത്തിനുമുള്ള ഒരു ഒറ്റമൂലികൂടിയാണ് കറിവേപ്പില.
കൃഷി രീതി
കേരളത്തിലെ കാലാവസ്ഥയിൽ വളരെ എളുപ്പത്തിൽ വളർത്താവുന്ന ഒന്നാണ് കറിവേപ്പില. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന ഒരു ചെടിയാണിത്. നല്ലത് പോലെ ഉണക്കിയെടുത്ത വിത്തുകളാണ് പാകാൻ ഉചിതം. ചാണക പൊടിയും, മണലും ചേര്‍ത്ത മിശ്രിതം കൂടകളില്‍ നിറച്ചതിന് ശേഷം വിത്തുകൾ പാകാവുന്നതാണ്. വിത്തുകൾ മുളച്ചു വരാൻ ഏകദേശം 2 മാസത്തോളം എടുക്കും. മുളച്ച തൈകള്‍ 70 ദിവസം കഴിയുമ്പോൾ മാറ്റി നടാവുന്നതാണ്. 30 -35 സെന്റിമീറ്റര്‍ നീളവും, വീതിയും, ആഴവുമുള്ള കുഴി ഉണ്ടാക്കി മണ്ണും, കാലി വളവും, മണ്ണിര കമ്പോസ്റ്റും ചേര്‍ത്തിളക്കി വേണം തൈകള്‍ നടുവാൻ.
വേപ്പിലയെ ആക്രമിക്കുന്ന കീടങ്ങൾ
1.സൈലിഡ് എന്ന കീടം.
2. തേയിലക്കൊതുകിന്റെ ആക്രമണം.
3. ശലഭപ്പുഴുക്കളുടെ ആക്രമണം.
4. ചെടിയുടെ തണ്ടിലും, ഇലയിലും വെളുത്ത പാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സുമാണ് കറിവേപ്പിന്റെ മുഖ്യ ശത്രുക്കൾ.
വീട്ടില്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറിവേപ്പില നന്നായി തഴച്ചു വളര്‍ത്താന്‍ സാധിക്കും.
പരിപാലനം
*നല്ല പുളിച്ച കഞ്ഞിവെള്ളം കരിവേപ്പിനു മുകളില്‍ തളിച്ചുകൊടുത്താൽ കീടങ്ങളുടെ ആക്രമണം തടയാൻ സാധിക്കും.
*കറിവേപ്പിന്റെ ചുവട്ടില്‍ വെള്ളം കെട്ടി നില്ക്കാന് അനുവദിക്കരുത്. ഇത് തൈകൾ ചീഞ്ഞു പോകാൻ കാരണമാകും.
* ഇലകളിലുണ്ടാകുന്ന കുത്തുകളും, നിറം മാറ്റവും ഇല്ലാതാക്കുന്നതിനും, നല്ല ആരോഗ്യമുള്ള ഇലകള്‍ വളരുവാൻ വേണ്ടിയും ചെടിയുടെ ചുവട്ടിൽ ചാരം വിതറുന്നത് നല്ലതാണ്.
*പുളിച്ച കഞ്ഞിവെള്ളത്തില്‍ അല്പം വെളുത്തുള്ളി ചതച്ചിട്ടതിന് ശേഷം അല്പം വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് സ്പ്രേ ചെയ്തു കൊടുക്കുന്നത് കറിവേപ്പില തഴച്ചുവളരാൻ സഹായിക്കും.
*കറിവേപ്പില എടുക്കുമ്പോൾ ഇല മാത്രം നുള്ളിയെടുക്കാതെ തണ്ടോടു കൂടി വേണം എടുക്കാൻ. അങ്ങനെ ചെയ്താൽ പെട്ടെന്ന് തന്നെ പുതിയ തണ്ടു മുളച്ചു വരും.
കറിവേപ്പില കൃഷി ഒരു വരുമാന മാർഗ്ഗമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നവർക്ക് ഇവ അടുത്തുള്ള മലക്കറി കടകളിലോ, സൂപ്പർ മാർക്കറ്റിലോ, ഔഷത നിർമ്മാണ ശാലകളിലോ വില്പന നടത്താവുന്നതാണ്. ഇതിൽ നിന്നും എന്തായാലും ഒരു ചെറിയ വരുമാനം കിട്ടും എന്നുള്ളതിൽ ഒരു സംശയവും വേണ്ട…….
ഔഷധയിനമായ കച്ചോലം കൃഷിയിലൂടെ വരുമാനം നേടാം കൂടുതൽ വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു കച്ചോലം കൃഷി ചെയ്യാം; ഔഷധത്തിനു പുറമെ നല്ലൊരു വരുമാനമാര്‍ഗ്ഗം.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala