ടിക്‌റ്റോക്കിനു പകരക്കാരൻ എത്തുന്നു


Spread the love

ഇന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ ചൈനീസ് ആപ്ലിക്കേഷനായ ‘ടിക് ടോക്കി”ന് പകരം പുതിയ ആപ്ലിക്കേഷനുമായി  മലയാളി യുവാക്കൾ രംഗത്ത്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘ഡോൾഫിൻ എ.ഐ. ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്’ നിർമ്മിച്ച ‘ഡാൻസിഫിലി’ (Danzyphily) എന്ന് പേരുള്ള പുതിയ വീഡിയോ ഷെയറിങ് ആപ്ലിക്കേഷൻ 74-മത് സ്വാതന്ത്ര്യ ദിനത്തിൽ (ഓഗസ്റ്റ് 15 ന് ) പുറത്തിറക്കും. ഈ ആപ്ലിക്കേഷൻ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് ആപ്പിക്കേഷന്റെ ബീറ്റാ പതിപ്പ് രംഗത്തിറക്കും. മറ്റു ആപ്പുകളെ പോലെ ഇന്ത്യയ്ക്കു പുറത്തുള്ളവർക്ക് ഈ ആപ്ലിക്കേഷൻ ലഭിക്കുകയില്ല. ഈ ആപ്ലിക്കേഷന്റെ സെർവർ ഇന്ത്യയിൽ തന്നെ ആയതിനാൽ സ്വകാര്യതയും,  സുരക്ഷയും ഉറപ്പ് നൽകുന്നു. കൂടാതെ, വി.പി.എൻ ഉപയോഗിച്ചും ഈ  ആപ്പ് പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇതിന്റെ അണിയറ പ്രവർത്തകർ, നൃത്തത്തോട് താൽപര്യമുള്ളത് എന്നർത്ഥം വരുന്ന വാക്ക്‌ ചേർത്താണ് ഡാൻസിഫിലി എന്ന പേര് നൽകിയിരിക്കുന്നത്. പുതിയ ഫിൽറ്ററുകൾ, പുതിയ യൂസർ ഇന്റർഫെയ്സ് കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള കോൺടെന്റ് ഫിൽറ്റർ എന്നിങ്ങനെ ഏറെ പ്രത്യേകതകളാണ് ഇതിലുള്ളത്. റിയാലിറ്റി ഷോ താരം ‘അലക്സാണ്ട്ര ജോൺസൻ’ ആണ് ഈ ആപ്ലിക്കേഷന്റെ ടൈറ്റിൽ ലോഞ്ച് ചെയ്തത്. ഇന്ത്യയ്ക്ക് സ്വന്തമായി ഏറെ സുരക്ഷിതത്വം ഉറപ്പ് നൽകുന്ന ഇത്തരത്തിലുള്ള ഒരു ‘എന്റർടൈയ്ൻമെന്റ് ആപ്ലിക്കേഷൻ’ വരുന്നത് വളരെ അഭിമാനകരണമാണ്. 

 

ഇന്ത്യയിൽ ടിക് ടോക്കിനൊപ്പം 200-ൽ ഏറെ  ചൈനീസ് ആപ്പുകളാണ് സ്വകാര്യത പ്രശ്നങ്ങളും മറ്റും പരിഗണിച്ച് ഈ ഒരു മാസ കാലയളവിൽ   നിരോധിച്ചത്. ഇന്ത്യയിൽ ചെറുപ്പക്കാർക്കിടയിൽ ഏറെ ജനപ്രീതിയാർജിച്ച ചൈനീസ് ആപ്ലിക്കേഷനായ ‘ടിക് ടോക്’ നിരോധിച്ചതോടെ വിഷമത്തിലായവർക്ക് ഈ പുതിയ ആപ്ലിക്കേഷൻ ഒരു ആശ്വാസമാണ്.  രാജ്യത്തിന്റെ ഐക്യത്തിനും,  അഖണ്ഡതയ്‌ക്കും,  പ്രതിരോധ സംവിധാനത്തിനും,  സുരക്ഷയ്‌ക്കും, ക്രമസമാധാനത്തിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക്‌ സ്വന്തമായി ഇത്തരത്തിൽ കഴിവുകൾ പ്രകടിപ്പിക്കാനും, വീഡിയോ സുരക്ഷിതമായി ഷെയർ ചെയ്യാനും, സ്വകാര്യത ഉറപ്പ് നൽകുന്നതും, മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന നമ്മുടെ പുതിയ തലമുറയുടെ പ്രയത്നത്തിൽ നിർമ്മിച്ച ഒരു അപ്ലിക്കേഷൻ കൂടി ആണ് “ഡാൻസിഫിലി“.

Read also : അധോലോകത്തിലെ ഇതിഹാസം പാബ്ലോ എസ്കോബാർ.

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close