മീനുകൾക്ക് നൽകാൻ ഡഫ്നിയ കൾച്ചർ  


Spread the love

 

അലങ്കാര മത്സ്യങ്ങളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് അവയ്ക്ക് ലൈവ് ഫുഡ്‌ നൽകുക എന്നത്. മത്സ്യങ്ങളുടെ വളർച്ച എളുപ്പത്തിലാക്കാൻ ഇത് സഹായിക്കുന്നു. അത്തരത്തിൽ മൽസ്യങ്ങളുടെ വളർച്ചക്ക് ഏറെ സഹായകമായ ഒരു ലൈവ് ഫുഡ്‌ ആണ് ഫ്നിയ. ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ ഇവ വീട്ടിൽ കൾച്ചർ ചെയ്യാം.

ചതുപ്പ് പ്രദേശങ്ങളിലെ വെള്ളക്കെട്ടിൽ കണ്ടുവരുന്ന ഒരു ജലജീവിയാണ് ഡഫ്നിയ. ഇവയുടെ ശരീരത്തിലെ പ്രോട്ടീൻ അംശം 82.6% ആണ്. അതുകൊണ്ട് തന്നെ മീനുകൾക്ക് നൽകാവുന്ന മികച്ച ഒരു ലൈവ് ഫുഡ്‌ ആണ് ഡഫ്നിയ. കാഴ്ച്ചയിൽ മൊയ്‌നയോട് സാദൃശ്യമുള്ള ഇവയ്ക്ക് മൊയ്‌നയെക്കാൾ വലിപ്പമുണ്ട്. 1 mm മുതൽ 5 mm വരെയാണ് ഇവയുടെ വലിപ്പം. മൊയ്‌ന അടക്കമുള്ള മറ്റു ലൈവ് ഫുഡിനെ അപേക്ഷിച്ചു ആയുസ്സ് കൂടുതലാണ് ഇവയ്ക്ക്. 2 മാസം വരെ ആയുസ്സുള്ള ഇവ 8 ദിവസം പ്രായമാകുമ്പോൾ പൂർണവളർച്ച എത്തി പ്രത്യുത്പാദനം ആരംഭിക്കുന്നു. ഒരു തവണ മുട്ടയിട്ടാൽ 8 ദിവസങ്ങൾക്ക് ശേഷം വീണ്ടും മുട്ടയിടും.

എങ്ങനെ ഡഫ്നിയ കൾച്ചർ ചെയ്യാം?? 

ഒരു ബക്കറ്റിന്റെ മുക്കാൽ ഭാഗം ഏജഡ് വാട്ടർ (aged water) അതായത് മീൻ വളർത്തുന്ന ടാങ്കിൽ നിന്നും ശേഖരിച്ച വെള്ളം ഒഴിച്ചു വയ്ക്കുക. ഈ വെള്ളത്തിലേക്കാണ്  സ്റ്റാർട്ടർ ഡഫ്നിയ ഇടേണ്ടത്. ബ്രീഡർമാരുടെ പക്കൽ നിന്നും കൾച്ചർ തയ്യാറാക്കാൻ ആവശ്യമായ ഡഫ്നിയ വാങ്ങാം. ഒരിക്കലും നേരിട്ട് വെയിൽ അടിക്കുന്നിടത്ത്‌ കൾച്ചർ ബക്കറ്റ് വയ്ക്കരുത്. 18°C മുതൽ 22°C  ആണ് ഇവയ്ക്ക് ജീവിക്കാൻ അനുയോജ്യമായ താപനില. 

 ഡഫ്നിയ ഇട്ട ബക്കറ്റിൽ ഇരട്ടിക്കൽ നടക്കുന്നതിനായി അവയ്ക്ക് ആവശ്യമായ ഭക്ഷണം നൽകണം. ഇതിനായി ഇൻസ്റ്റന്റ് യീസ്റ്റ് വെള്ളത്തിൽ കലക്കി ദിവസവും ഒഴിച്ചു നൽകുക. ഏകദേശം നാലാം ദിവസം മുതൽ ഇതിൽ നിന്നും മീനുകൾക്ക്‌ നൽകാൻ പാകമായ ഡാഫ്‌നിയ  ആവശ്യാനുസരണം ഹാർവെസ്ററ് ചെയ്യാം. ഒരു അരിപ്പ ഉപയോഗിച്ചു വളരെ എളുപ്പത്തിൽ ഇവ ശേഖരിച്ചു മത്സ്യങ്ങൾക് നൽകാം. പല വലിപ്പത്തിലുള്ള ഡഫ്നിയ ഇതിൽ നിന്നും ലഭിക്കും.15 ദിവസം പ്രായമായ മത്സ്യകുഞ്ഞുങ്ങൾക്ക് മുതൽ ഡാഫ്‌നിയ നൽകാം. വളരെ ചെറിയ മത്സ്യങ്ങൾക്ക്‌ വലിപ്പം കുറഞ്ഞ ഡഫ്നിയ നൽകാൻ ശ്രദ്ധിക്കുക. ഇത്തരത്തിൽ  ഏറെ ചിലവൊന്നും ഇല്ലാതെ തന്നെ മികച്ച ഒരു ലൈവ് ഫിഷ്‌ ഫുഡ്‌ വീട്ടിൽ തയ്യാറാക്കാം. എപ്പോഴും ഒന്നിൽ അധികം ബക്കറ്റുകളിൽ  കൾച്ചർ തയ്യാറാക്കി വയ്ക്കുന്നത് വഴി ഒരെണ്ണത്തിൽ ഉള്ളത് നശിച്ചു പോയാലും മറ്റുള്ളവയിൽ നിന്നും ഡഫ്നിയ ശേഖരിക്കാൻ സാധിക്കുന്നു. അതിലൂടെ പുറമെ നിന്നും സ്റ്റാർട്ടർ ഡഫ്‌നിയ വീണ്ടും വാങ്ങേണ്ട സാഹചര്യം ഒഴിവാകുന്നു.

ഗപ്പി, ഫൈറ്റർ തുടങ്ങിയ മത്സ്യങ്ങൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ലൈവ് ഫുഡ്‌ ആണ് ഡഫ്‌നിയ. ഒരു തവണ ഇട്ടു നൽകുന്ന ഡഫ്നിയ മീനുകൾ കഴിച്ചില്ല എങ്കിലും ഭയപ്പെടേണ്ട. ആയുസ്സ് കൂടുതലുള്ള ഇവ ഫിഷ്‌ ടാങ്കിൽ തന്നെ ജീവനോടെ കിടക്കുകയും ആവശ്യാനുസാരം മീനുകൾ കഴിക്കുകയും ചെയ്യുന്നു, ടാങ്ക് വൃത്തിഹീനം ആവുകയും ഇല്ല. അതുകൊണ്ട് തന്നെ അലങ്കാര മത്സ്യങ്ങളെ വളർത്തുന്നവർക്ക്  അവയ്ക്ക് ദിവസേന ഫീഡ് ചെയ്യാൻ കഴിയാത്ത സാഹചര്യം ഉണ്ടായാൽ കുറച്ചധികം ഡഫ്നിയ ഫിഷ്‌ ടാങ്കിൽ നിക്ഷേപിക്കാം. 

Read more :കുഞ്ഞൻ മൽസ്യങ്ങളുടെ ഇഷ്ട ആഹാരം : മൊയിന കൾച്ചർ ഇനി വീട്ടിൽ ചെയ്യാം !!

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close