
ഇന്ന് ജൂലൈ -6 ലോക ചോക്ലേറ്റ് ദിനം. ചോക്ലേറ്റ് ഇഷ്ടമല്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ചോക്ലേറ്റ് ആരോഗ്യത്തിന് വളരെ നല്ലതാണ്. വിവിധയിനം ചോക്ലേറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍, വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ്, അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല.
കൊക്കോയിൽ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റിന് ധാരാളം ഗുണങ്ങൾ ഉണ്ട്.
* ഡാർക്ക് ചോക്ലേറ്റ് ആന്റിഓക്സിഡന്റുകളുടെ കലവറ ആണ്.
* ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ അടങ്ങിയിരിക്കുന്ന ഫ്ളെവനോയിഡുകള്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍ സഹായകമാകുമെന്ന് പഠനങ്ങൾ പറയുന്നു.
* 70% മുതല്‍ 85 % വരെ കൊക്കോ അടങ്ങിയ 100 ഗ്രാം ചോക്ലേറ്റിൽ നാരുകള്‍, ഇരുമ്പ്, കോപ്പര്‍, മാംഗനീസ്, മഗ്നീഷ്യം അടങ്ങീയിട്ടുണ്ട്.
* ഡാർക്ക് ചോക്ലേറ്റിൽ പോളിഫിനോളുകള്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ സാധിക്കും.
* തിയോബ്രോമിന്‍ എന്ന ആല്‍ക്കലോയ്ഡ് ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളമുള്ളതിനാൽ ഇത് രക്തക്കുഴലുകളുടെ കട്ടി കുറയാന്‍ സഹായിക്കും.
* ഡാര്‍ക്ക് ചോക്ലേറ്റില്‍ ഓര്‍ഗാനിക് സംയുക്തങ്ങള്‍ ധാരാളമുള്ളതിനാൽ ഇവ മനസിനെ ശാന്തമാക്കാനും, ഉണര്‍വേകാനും സഹായിക്കുന്നു.
* നാരുകളും, ധാതുക്കളും, ഒലേയിക് ആസിഡ്, സ്റ്റിയറിക് ആസിഡ്, പാമിറ്റിക് ആസിഡ് ഇവയെല്ലാം ഡാര്‍ക്ക് ചോക്ലേറ്റിലുണ്ട്.
* ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയ ഫ്ളെവനോയിഡുകള്‍ ചര്‍മത്തെ സംരക്ഷിക്കുന്നു.
* തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായിക്കുന്നു.
* ഡാർക്ക് ചോക്ലേറ്റിൽ ഇരുമ്പിന്റെ അംശം ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഡാർക്ക് ചോക്ലേറ്റിൽ 11.9 മില്ലി ഗ്രാം ഇരുമ്പാണ് അടങ്ങിയിരിക്കുന്നത്.
* രക്തത്തിലെ മോശം കൊളസ്ട്രോള്‍ (LDL) 10% വരെ കുറയ്ക്കാന്‍ ഡാർക്ക് ചോക്ലേറ്റ് സഹായിക്കുമെന്ന് ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
* വിഷാദം അകറ്റുന്ന സെറോടോണിന്‍ നില കൂട്ടാനും ചോക്ലേറ്റ് സഹായിക്കും.
* ലൈംഗികത ഉത്തേജിപ്പിക്കുന്ന തലച്ചോറിലെ പ്രവര്‍ത്തനത്തെ വേഗത്തിലാക്കാന്‍ ചോക്ലേറ്റില്‍ അടങ്ങിയിട്ടുള്ള ട്രിപ്റ്റോഫാന്‍, ഫിനൈല്‍ത്തിലാമിന്‍ എന്നിവ സഹായിക്കുന്നു.
* ഡാർക്ക് ചോക്ലേറ്റുകൾ കഴിച്ചാൽ ശരീരഭാരം ഒരു പരിധി വരെ കുറയ്ക്കാനാകും. ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്.
* ഡാർക്ക് ചോക്ലേറ്റിലെ ഫ്ളെവനോയിഡുകള്‍ നൈട്രിക് ഓക്സൈഡിന്റെ അളവ് കൂട്ടുകയും ഇൻസുലിൻ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.
* സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത്തിലൂടെ ഉപകരിക്കും.
* ഡാർക്ക് ചോക്ലേറ്റ് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് കലോറി വേഗത്തിൽ എരിച്ചു കളയുവാൻ സഹായിക്കുന്നു.
* ഡാര്‍ക്ക് ചോക്ലേറ്റില്‍ ധാരാളം ആര്ഗിന് നൈട്രിക് ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇവ രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഏറെ നല്ലതാണ്.
എന്നാൽ പിന്നെ നല്ലൊരു ചോക്ലേറ്റ് കോഫി തയ്യാറാക്കി നോക്കിയാലോ???
ചോക്ലേറ്റ് കോഫി തയ്യാറാക്കുന്ന വിധം അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.
ഇങ്ങനെ ഒരു ചോക്ലേറ്റ് കോഫി കുടിച്ചിട്ടുണ്ടോ???
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala