
ഇന്ത്യയിലെ പൗരന്മാർക്ക് എല്ലാവർക്കും ഇന്ത്യൻ ഗവണ്മെന്റാൽ നൽകപ്പെട്ട വ്യക്തിഗത തിരിച്ചറിയൽ കാർഡ് ആണ് ആധാർ. എന്നാൽ, ആധാർ കാർഡ് ലഭിയ്ക്കുമ്പോൾ തന്നെ അതിൽ പല വിവരങ്ങളും തെറ്റായി വരുന്നവർ ഉണ്ട്. ഇത് കൂടാതെ തന്നെ, തങ്ങളുടെ ആധാർ കാർഡിലെ ഫോട്ടോ ഇഷ്ടമല്ലാത്ത ഒരു കൂട്ടരും ഉണ്ട്. ഏതെങ്കിലും വിധത്തിൽ ആധാർ കാർഡിൽ മാറ്റം വരുത്തണം എന്ന് ആഗ്രഹിച്ചു നടക്കുന്നവർ ആയിരിക്കും ഈ കൂട്ടർ. എന്നാൽ ഈ ഒരു പ്രക്രിയ എളുപ്പം അല്ലായിരിക്കുമോ എന്ന് ഭയന്ന് മടിച്ചു നിൽക്കുന്നവരും ഉണ്ട്. പക്ഷെ ഈ കൂട്ടർക്ക് എല്ലാം ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്തുവാൻ, നിമിഷ നേരം കൊണ്ട് എളുപ്പത്തിൽ സാധ്യം ആകും എന്നതാണ് സത്യം.
ഇന്ന് ബാങ്ക് അക്കൗണ്ട് മുതൽ, മൊബൈൽ ഫോൺ വിവരങ്ങൾ ഉൾപ്പടെ എല്ലാ സർക്കാർ അംഗീകൃത സേവനങ്ങളും ആധാർ കാർഡും ആയി ലിങ്ക് ചെയ്യേണ്ടത് ആണ്. അതിനാൽ തന്നെ ആധാർ കാർഡിൽ വരുന്ന തെറ്റുകൾ, ആധാർ രേഖയായി നൽകപെട്ടിട്ടുള്ള മറ്റെല്ലാ സ്ഥലങ്ങളിലും തെറ്റ് ആയി തന്നെ രേഖപ്പെടുത്തുന്നത് ആണ്. ആയതിനാൽ ഈ തരത്തിൽ ഉള്ള തെറ്റുകൾ എത്രയും പെട്ടന്ന് തന്നെ മറ്റേണ്ടത് അനിവാര്യം ആണ്. ആധാർ കാർഡിലെ പേര്, വിലാസം, ലിംഗം, ജനന തീയതി, അച്ഛന്റെ പേര് എന്നിവയിൽ എന്തെങ്കിലും തെറ്റ് ആയി രേഖപ്പെടുത്തിയിട്ടുണ്ട് എങ്കിൽ, അവ വളരെ എളുപ്പത്തിൽ തന്നെ ശരി ആക്കി മാറ്റാവുന്നത് ആണ്.
ഇതിനായി ആദ്യം, ഇന്റർനെറ്റിന്റെ സഹായത്താൽ, ആധാർ സെൽഫ് കെയർ പോർട്ടലിൽ പ്രവേശിക്കുക. അതിൽ തെറ്റ് തിരുത്തേണ്ട ആധാർ കാർഡിന്റെ നമ്പർ ടൈപ്പ് ചെയ്ത് നൽകിയ ശേഷം, ആധാർ കാർഡും ആയി ലിങ്ക് ചെയ്തിരിക്കുന്ന ഫോണിൽ വരുന്ന ഓ. ടി. പി നമ്പർ ടൈപ്പ് ചെയ്ത്, ലോഗ് ഇൻ ചെയ്യുക. ലോഗ് ഇൻ ചെയ്യുമ്പോൾ വരുന്ന പേജിൽ കാർഡ് ഉടമയുടെ പേര്, വിലാസം, ജനന തീയതി മുതലായവ എല്ലാം മാറ്റി നൽകാവുന്നത് ആണ്. എന്നാൽ മാറ്റി നൽകുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇതിൽ ലിംഗം ഒറ്റ തവണ മാത്രമേ മാറ്റി നൽകുവാൻ സാധിക്കുകയുള്ളു. കൂടാതെ പേര് രണ്ട് തവണയും മാറ്റി നൽകുവാൻ സാധിക്കുന്നത് ആണ്. ശേഷം പ്രൊസീഡ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ലഭിക്കുന്ന ആധാർ കാർഡ് വിവരങ്ങളിൽ മാറ്റി നൽകേണ്ടവ ഇംഗ്ലീഷ്, മലയാളം എന്നീ രണ്ട് ഭാഷകളിലും ടൈപ്പ് ചെയ്ത് നൽകുക. തെറ്റ് തിരുത്തുന്ന സമയത്ത് ഡോക്യുമെന്റ് ആയി ആധാർ കാർഡ് ഉടമയുടെ വോട്ടേഴ്സ് ഐ. ഡി നൽകേണ്ടത് ആണ്.
നൽകിയിരിക്കുന്ന വിവരങ്ങൾ ശരി ആണോ എന്ന് ഉറപ്പിച്ചതിന് ശേഷം ‘സെന്റ് ഓ. ടി. പി’ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. ശേഷം ആധാർ കാർഡും ആയി ലിങ്ക് ചെയ്തിരിക്കുന്ന മൊബൈലിൽ വരുന്ന ഓ. ടി. പി നമ്പർ ടൈപ്പ് ചെയ്ത് നൽകുക. ഈ സമയം മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഫീസ് ആയ 50 രൂപ, കാർഡ് ഉടമ നെറ്റ് ബാങ്കിംഗ് വഴി അയച്ചു നൽകേണ്ടത് ആണ്. ഫീസ് അടച്ച ശേഷം ഫോണിൽ ‘succesful message’ ലഭിക്കുന്നത് ആയിരിക്കും. ഇതോടു കൂടി നിങ്ങളുടെ രെജിസ്ട്രേഷൻ പൂർത്തിയായിരിക്കുക ആണ്. ഒരു ആഴ്ച കാലാവധിയ്ക്ക് ഇടയിൽ നിങ്ങളുടെ പുതിയ ആധാർ കാർഡ് ലഭ്യം ആകുന്നത് ആയിരിക്കും. ഇനിർനെറ്റ് കണെക്ഷനും, കമ്പ്യൂട്ടറും ഉണ്ട് എങ്കിൽ വീട്ടിൽ ഇരുന്ന് തന്നെ നാം ഓരോരുത്തർക്കും ഇത് ചെയ്യാവുന്നതാണ് ആണ്. എന്നാൽ ചെയ്യുന്ന രീതിയിൽ എന്തെങ്കിലും സംശയം ഉള്ളവർ, ഇന്റർനെറ്റ് കഫെകളോ, അക്ഷയ സെന്ററുകളുടേയൊ സഹായത്താൽ ചെയ്യുന്നത് ആയിരിക്കും ഉചിതം.
ആധാർ കാർഡിലെ വിവരങ്ങൾ എല്ലാം ശരി ആയിരുന്നിട്ടും, ഒരു വിഭാഗം ആൾക്കാർക്ക് തങ്ങളുടെ ഫോട്ടോ മാറ്റണം എന്ന അതിയായ ആഗ്രഹം ഉണ്ട്. വ്യക്തം അല്ലാത്തതും, പഴക്കം ചെന്നതും ആയ ആധാർ കാർഡ് ഫോട്ടോ ഒന്ന് മാറ്റണം എന്ന് ചിന്തിക്കാത്തവർ വിരളം ആയിരിക്കും. എന്നാൽ അതും വിജയകരം ആയി മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ നമുക്ക് മാറ്റി, പഴയ ഫോട്ടോയ്ക്ക് പകരം പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നതാണ്.
ഇതിനായി ആദ്യം യു. ഐ. ഡി. എ. ഐ (U. I. D. A. I) യുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോട്ടോ മാറ്റുവാൻ ഉള്ള അപേക്ഷ ഫോറം പ്രിന്റ് എടുത്ത് പൂരിപ്പിച്ച ശേഷം, അടുത്തുള്ള ആധാർ എൻറോൾമെന്റ് ഓഫീസിൽ എത്തി നൽകുക. ഉടനെ തന്നെ അവിടെ ഉള്ള ഉദ്യോഗസ്ഥൻ, ഈ ഫോറം സ്വീകരിച്ചു, ശേഷം നിങ്ങളുടെ പുതിയ ഫോട്ടോ അവിടെ വെച്ച് തന്നെ എടുത്ത് അപ്ലോഡ് ചെയ്യുന്നത് ആയിരിക്കും. ഇതിനായി വളരെ ചെറിയ ഒരു തുക ഫീസ് ആയി ഈടാക്കു ന്നതും ആണ്. ഇപ്രകാരം തങ്ങളുടെ ആധാർ കാർഡിലെ വ്യക്തം അല്ലാത്ത ഫോട്ടോ മാറ്റി, ഏവർക്കും നല്ല ഫോട്ടോ അപ്ലോഡ് ചെയ്യാവുന്നത് ആണ്.
ഇറങ്ങി പുറപ്പെട്ടാൽ നൂലാമാല ആകുമോ എന്ന ഭയത്താൽ, പലപ്പോഴും നമ്മൾ പിന്നത്തേയ്ക്ക് മാറ്റി വെയ്ക്കുന്ന കാര്യങ്ങളിൽ പെടുന്ന ഒന്ന് ആണ് ആധാർ കാർഡിലെ തെറ്റ് തിരുത്തൽ. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്ത് തീർക്കാവുന്ന ഒന്ന് ആണ് ഇത് എന്ന അറിവ് പലരിലും ഇല്ല. കാലതാമാസം എടുത്തേക്കാം എന്ന മിഥ്യ ധാരണയിൽ മടിപിടിച്ചു ഇരിക്കുന്നവർക്ക് ഇനി എത്രയും പെട്ടന്ന് തന്നെ തങ്ങളുടെ ആധാർ കാർഡിലെ വിവരങ്ങളും, ഫോട്ടോയും എല്ലാം വളരെ എളുപ്പത്തിൽ മാറ്റി നൽകാവുന്നത് ആണ്.
ലോകത്തിലെ ഏറ്റവും വലിയ സോളാർ ഗ്രിഡ് പവർ പ്രൊജക്റ്റിനായി ഇന്ത്യയും – യു.കെയും കൈ കോർക്കുന്നു .