
കാല വർഷം കൂടി ആരംഭിച്ചതോടെ സംസ്ഥാനത്ത് വിവിധ തരത്തിലുള്ള പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണവും കൂടുന്നു. 12 ദിവസത്തിനുള്ളിൽ പനി ബാധിച്ചു മരിച്ചത് 11 പേർ.ഇതോടെ വിവിധ പകർച്ച വ്യാധികൾ മൂലം സംസ്ഥാനത്ത് ഇത് വരെ മരിച്ചവരുടെ എണ്ണം 81ആയി.മഴക്കാലം കേരളത്തിൽ വിവിധ തരം രോഗങ്ങളുടെ കൂടി കാലമാണ്.അത്കൊണ്ട് തന്നെ കോവിഡിനോടൊപ്പം പകർച്ച വ്യാധികളും കൂടുന്നത് ജനങ്ങളെ കഷ്ടപ്പാടിലാക്കിയിരിക്കുകയാണ്. എലിപനി, ഡെങ്കിപനി എന്നിവ ബാധിച്ചു ആശുപത്രികളിൽ എത്തുന്നവരാണ് കൂടുതലും. കൂടാതെ ചിക്കൻ ഗുനിയ, തക്കാളി പനി തുടങ്ങിയവ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപെടുന്നുണ്ട്.ദിവസവും ആയിരക്കണക്കിന് രോഗികളാണ് പനി ലക്ഷണങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിൽസ തേടുന്നത്ഴ.മഴക്കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നെങ്കിലും അത് പൂർത്തീകരിക്കാൻ ഇത് വരെ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ചില വർഷങ്ങളായി സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുതലാണ്.പരിസര ശുചിത്വവും മുൻകരുതലും അല്ലാതെ മഴക്കാല രോഗങ്ങളെ ചെറുത്ത് നിൽക്കാൻ മറ്റ് വഴികളൊന്നും തന്നെയില്ല. അതിനാൽ തന്നെ ആരോഗ്യവകുപ്പിന്റെ മുൻകരുതൽ പ്രവർത്തനങ്ങളോട് പൂർണമായും സഹകരിക്കണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.താഴെ പറയുന്ന നിർദേശങ്ങൾ ജനങ്ങൾ അനുസരിക്കണമെന്നും അധികൃതർ നിർദേശിച്ചു.
1.പരിസരം വൃത്തിയാക്കുക
2.വെള്ളം കെട്ടികിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ വൃത്തിയാക്കുക
3.പറമ്പിലും തൊടിയിലും പ്ലാസ്റ്റിക്, ചിരട്ട, ഉപയോഗ ശൂന്യമായ പാത്രങ്ങൾ എന്നിവയിൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക
4.കൊതുക് വളരുന്ന ഇടങ്ങളിൽ മണ്ണെണ്ണ പോലുള്ളവ തളിച്ച് കൊതുകിനെയും അതിന്റെ കൂത്താടികളെയും നശിപ്പിക്കുക
5.ചെരുപ്പിടാതെ പുറത്തിറങ്ങാതിരിക്കുക
6.പുറത്ത് പോയി വന്നാൽ കൈകാലുകൾ ശുചിയാക്കുക
7.വീട്ടിലെയും മറ്റും മാലിന്യങ്ങൾ യഥാസമയം സംസ്കരിക്കുക
8.തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കുക
9.അടച്ചുവെക്കാത്ത ആഹാരം ഉപയോഗിക്കാതിരിക്കുക
10.പനിയോ,മറ്റു രോഗലക്ഷണങ്ങളോ കണ്ടാൽ ഉടൻ ചികിത്സ തേടുക.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2