ഡൽഹി മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ


Spread the love

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.പനിയും തൊണ്ടവേദനയും തുടങ്ങി കോറോണക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.നാളെ മുഖ്യമന്ത്രിയുടെ സ്രവങ്ങൾ കോവിഡ് പരിശോധനയ്ക്ക് അയക്കുമെന്നും പരിശോധനാ ഫലം വരുന്നത് വരെ മുഖ്യമന്ത്രി നടത്താനിരുന്ന എല്ലാ കൂടിക്കാഴ്ചകളും മാറ്റിവെച്ചതായും ഔദ്യോഗികമായി മന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിച്ചു.കഴിഞ്ഞദിവസം ഡൽഹിയിലെ ലോക്ക് ഡൌൺ ഇളവുകളെ കുറിച്ച് സംസാരിക്കുന്നതിനായി അദ്ദേഹം പത്രസമ്മേളനം വിളിച്ചിരുന്നു.പിന്നീട് ചെറിയ തൊണ്ടവേദനയും പനിയും പ്രകടിപ്പിച്ചതോടു കൂടിയാണ് സ്വയം നിരീക്ഷണത്തിലിരിക്കാനും ടെസ്റ്റ്‌ നടത്താനും മുഖ്യമന്ത്രി തീരുമാനിച്ചത്.ഇതോടൊപ്പം തന്നെ മുഖ്യമന്ത്രി കെജ്രിവാളിനോട് ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷിക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close