പുതിയ വിതരണനയവുമായി ഡെൽഹിവെറി. വെറും ഒരു ദിവസം കൊണ്ട് ഇനി പാർസലുകൾ കയ്യിലെത്തും.


Spread the love

പാർസലുകളുടെ ഡെലിവറിയിൽ ഉണ്ടാകുന്ന കാലതാമാസം കുറക്കാനുള്ള പുതിയ പദ്ധതിയുമായി ഡെൽഹിവെറി രംഗത്ത്. വെറും ഒരു ദിവസം കൊണ്ട് ഡെലിവറി ഉറപ്പ് തരുന്ന സേവനമാണ് ഡെൽഹിവെറി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട പതിനഞ്ചു നഗരങ്ങളിൽ ഈ സേവനം ഉപയോക്താക്കൾക്ക് വിനിയോഗിക്കാൻ പറ്റും. ബിസിനസ്സും കസ്റ്റമറും നേരിട്ട് സംവദിക്കുന്ന തരത്തിൽ മാർക്കറ്റിംഗ് ചെയ്യുന്ന ബ്രാൻഡുകളെ ഈ സേവനം ഗുണകരമായി ബാധിക്കും. അവരുടെ വെബ്‌സ്റ്റോർ വഴി ലഭിക്കുന്ന ഓർഡറുകൾ തത്സമയം വിതരണം ചെയ്യാൻ ഈ സെയിം ഡേ ഡെലിവറി സമ്പ്രദായം സഹായിക്കും.

പ്രധാനമായും ഡി-ടു-സി ബ്രാൻഡുകളുടെ വളർച്ചയെ  ഗണ്യമായി ഉയർത്താൻ ഈ പദ്ധതി കാരണമാകും എന്നാണ് വിവിധ ബിസിനെസ്സ് മാധ്യമങ്ങൾ വിലയിരുത്തുന്നത്ത്. പ്രൊഡക്ടുകളുടെ വളരെ  പെട്ടന്നുള്ള ഡെലിവറിയിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തികൊണ്ട് ബ്രാൻഡ് ലോയൽറ്റി വർദ്ധിപ്പിക്കാൻ കഴിയും. അതു കൂടാതെ വേഗത്തിലുള്ള ഡെലിവറി റിട്ടേൺ നിരക്കുകൾ കുറയ്ക്കുകയും ബ്രാൻഡുകളുടെ മാർജിനുകൾ മെച്ചപ്പെടുത്തുകയും ചെയ്യും. ഡെൽഹിവെറി വിവിധ ബ്രാൻഡുകളുമായി സഹകരിക്കുകയും അതിവേഗം ചലിക്കുന്ന പ്രൊഡക്ടുകളിൽ കൂടുതൽ ഊന്നലും നൽകും. ഇത്തരം ഡിമാന്റുള്ള പ്രൊഡക്ടുകൾ നഗരത്തിനുള്ളിൽ സ്ഥാപിച്ചിട്ടുള്ള ഡെൽഹിവെറി  വെയർഹൗസുകളിലാണ് സംഭരിക്കുക. നഗരത്തിൽ താമസിക്കുന്ന ഒരു ഉപഭോക്താവ് ഈ ബ്രാൻഡിന്റെ വെബ്‌സ്റ്റോറിൽ നിന്നും ഓർഡർ നൽകിയ ഉടൻ ഡെലിവറി നടത്താൻ ഇതുവഴി ഡെൽഹിവെറിക്ക് സാധിക്കും.

ഡെൽഹിവെറിയുടെ ചീഫ് ഓപ്പറേഷൻ ഓഫീസർ ‘അജിത് പായി’യാണ് തങ്ങളുടെ ഏറ്റവും പുതിയ സേവനത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. കമ്പനി എപ്പോളും നൂതന സാങ്കേതിക വിദ്യകൾ പരീക്ഷിച്ചു കൊണ്ട് കൂടുതൽ നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കും എന്നും ഈ പദ്ധതി അത്തരത്തിൽ ഒന്നാണ് എന്നും അദ്ദേഹം അഭിപ്രായപെട്ടു. രാജ്യത്തെ എല്ലാ ചെറിയ വ്യവസായങ്ങൾക്കും വലിയ വ്യവസായങ്ങൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന പദ്ധതിയാണ് ഇതെന്നും അജിത് പായി കൂട്ടിചേർത്തു. പതിനെട്ടായിരത്തോളം പിൻകോഡുകളെ ബന്ധിപ്പിച്ചുക്കൊണ്ട് രാജ്യം മുഴുവൻ സർവീസ് നടത്താൻ ഡെൽഹിവെറിക്ക് ഇതിനകം സാധിച്ചിട്ടുണ്ട്.

English summary :- new guaranteed same day delivery policy by delhivery logistics service provider india

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close