ഉറുമ്പുകളെ നിസാരമായി കരുതേണ്ട… സൗദിയില്‍ മലയാളി യുവതിയുടെ ജീവനെടുത്തത് ഉറുമ്പ്


Spread the love

സൗദിയില്‍ മലയാളിയായ യുവതി ഉറുമ്പിന്റെ കടിയേറ്റ് മരിച്ച സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് പ്രവാസ ലോകം. ഉറമ്ബുകള്‍ ഇത്രയും അപകടകാരികളാണെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴാണ് എല്ലാവരും തിരിച്ചറിയുന്നത്. സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ സമാനമായ സംഭവങ്ങള്‍ നേരത്തെയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാംസം എന്ന ഇനത്തില്‍പ്പെട്ട ഉറുമ്ബാണ് മലയാളി യുവതിയെ കടിച്ചെതെന്നാണ് നിഗമനം. ശ്വസകോശത്തിനുചുറ്റുമുളള കലകളെയാണ് ഈ ഉറുമ്ബുകളുടെ വിഷം ബാധിക്കുക. വിഷമേറ്റാല്‍ ഗുരുതരമായ അലര്‍ജി അനുഭവപ്പെടുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനമാകാം ജനസാന്ദ്രതയുള്ള പ്രദേശത്തേക്ക് സാംസം ഉറുമ്ബുകള്‍ എത്താനുളള കാരണമെന്ന് സംശയിക്കുന്നു.
നേരത്തെ മലയാളി ലേഡി ഡോക്ടര്‍ ഒമാനില്‍ ഉറുമ്ബുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാര്‍ത്തകളും പുറത്തുവന്നിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിഷം പുറപ്പെടുവിക്കു ഉറുമ്ബുകളും ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വിഷപ്പാമ്ബുകളേക്കാള്‍ അപകടകാരികളാണ് ഇത്തരം വിഷഉറുമ്ബുകള്‍. 2016ല്‍ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉറുമ്പുകടിയേറ്റ് മരിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും മരണകാരണം സ്ഥിരീകരിക്കാനായിരുന്നില്ല.
കൊലയാളി ഉറുമ്ബുകളെപ്പറ്റി നിരവധി പഠനങ്ങളും നടന്നിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ തീരപ്രദേശങ്ങളില്‍ കണ്ടു വരുന്ന ”ബുള്‍ ഡോഗ്’ ഉറുമ്ബുകളാണ് ഇക്കൂട്ടത്തില്‍ കൂടുതല്‍ അപകടകാരിയെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൊമ്പും താടിയും ഉപയോഗിച്ചാണ് ബുള്‍ ഡോഗ് ഉറുമ്പുകളുടെ ആക്രമണം.
ഇവര്‍ പല്ലുകള്‍ ഇരയുടെ ശരീരത്തിലേക്ക് ആഴത്തിലിറക്കുകയും ശരീരത്തോട് പറ്റിച്ചേര്‍ന്നിരിക്കുകയും ചെയ്യുന്നു. കടിയേറ്റ് 15 മിനിറ്റിനകം ഒരു സാധാരണ മനുഷ്യന്‍ മരിക്കാനുള്ള വിഷം ഉള്ളിലേക്ക് ഉറുമ്പുകള്‍ കുത്തി നിറക്കാറുണ്ട്. 0.07 ഇഞ്ച് നീളവും 0.15 ഗ്രാം ഭാരവുമുള്ള ഇവയുടെ ആയുസ് വെറും 21 ദിവസമാണ്. മനുഷ്യരെ അല്‍പംപോലും ഭയമില്ലാത്ത ഇവര്‍ അക്രമ സ്വഭാവമുള്ളവരാണ്. നിരവധി പ്പേര്‍ ബുള്‍ ഡോഗ് ഉറുമ്ബുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തെക്കേ അമേരിക്കന്‍ തദ്ദേശവാസിയായ റിഫ എന്നയിനം ഉറുമ്ബുകളും ആളെക്കൊല്ലിയാണ്. വര്‍ഷം തോറും നൂറുകണക്കിന് പേര്‍ക്ക് ഇതിന്റെ കടിയേറ്റ് ചികിത്സ തേടേണ്ടി വരുന്നുണ്ട്. തീയുറുമ്ബ് എന്നറിയപ്പെടുന്ന റിഫയുടെ ആക്രണമത്തിന് ഇരയാകുന്നവരില്‍ ആറ് ശതമാനംപേര്‍ മരിക്കുന്നതായാണ് കണക്കുകള്‍.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close