സിനിമാലോകത്തിന് മറ്റൊരു നഷ്ടം കൂടി. സംവിധായകൻ സച്ചി അന്തരിച്ചു.


Spread the love

മലയാള സിനിമ ലോകത്തിനു മറ്റൊരു നഷ്ടം കൂടി സമ്മാനിച്ചു കൊണ്ട് സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) വിട വാങ്ങി. ഹൃദയാഘാതത്തെ തുടർന്നു തൃശ്ശൂരിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നാടക രംഗത്ത് സജീവമായിരുന്ന അദ്ദേഹം തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ചാണ് മലയാള സിനിമയിലേക്ക് ചുവടുകൾ വച്ചത്. 2007ൽ ഷാഫി സംവിധാനം ചെയ്ത ‘ചോക്ലേറ്റ് ‘ആയിരുന്നു ആദ്യ സിനിമ. തിരക്കഥാകൃത്തായ സേതുവിനൊപ്പം എഴുതിയായിരുന്നു തുടക്കം. വലിയ വിജയം സൃഷ്‌ടിച്ച ആ കൂട്ടുകെട്ടിൽ പിന്നീട് റോബിൻ ഹുഡ്, മേക്കപ്പ് മാൻ, സീനിയർസ് തുടങ്ങിയ ഹിറ്റുകൾ പിറന്നു. എന്നാൽ പിന്നീട് ‘ഡബിൾസ്’എന്ന സിനിമ പരാജയപ്പെട്ടതോടെ സച്ചിയും സേതുവും ഇരു വഴിക്കു പിരിഞ്ഞു.
നിശബ്ദനായി വന്നു വിജയങ്ങളുടെ തേരോട്ടം തുടങ്ങിയ സച്ചി എന്ന തിരക്കടകകൃത്തിന്റെ തൂലികയിൽ ഹിറ്റുകൾ മാത്രം വിരിഞ്ഞു. മോഹൻലാലിന്റെ ‘റൺ ബേബി റൺ ‘ആയിരുന്നു അതിനു തുടക്കമിട്ടത്. അതിനിടയിൽ സംവിധാന കുപ്പായം അണിയാൻ ആഗ്രഹിച്ച സച്ചി മലയാള സിനിമക്ക് നൽകിയത് മികച്ച ചിത്രമാണ്”അനാർക്കലി” നടൻ ദിലീപിന് രണ്ടാമതൊരൂഴം സിനിമയിൽ നൽകിയ രാമലീല ഏറെ ചർച്ച ചെയ്യപ്പെട്ടു.കഥാകൃത്തിൽ നിന്നും സംവിധാനത്തിലേക്ക് ചുവടു മാറ്റിയ സച്ചിയുടെ ഡ്രൈവിംഗ് ലൈസെൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ സിനിമകൾ പ്രേക്ഷകർ ഏറെ ആഘോഷിച്ച സിനിമകളാണ്. ഇനിയും ഒരുപാട് കഥകൾ പറയാതെ ബാക്കിവച്ചു വിടവാങ്ങിയ സച്ചി മലയാള സിനിമക്ക് മറക്കാനാവാത്ത നഷ്ടം തന്നെയാണ്.

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close