ഇനിയൊരു മൂന്നാം പ്രളയം വരുമോ? ആശങ്കയൊഴിയാതെ മുൻ പ്രളയ ബാധിതർ


Spread the love

ചുഴലിക്കാറ്റ് ഇന്ത്യൻ തീരങ്ങളിൽ ആഞ്ഞു വീശുമ്പോൾ, ആകാശം കറുത്തിരുണ്ട് ഗർജിക്കുമ്പോൾ നെഞ്ചിൽ തീയാണ് മുൻ പ്രളയബാധിതർക്ക്.കോവിഡ് 19നു ശേഷം ഇനി വരാനിരിക്കുന്നത് ഒരു സാധാരണ കാലവർഷമോ അതോ മൂന്നാം പ്രളയമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ഏതാണ്ട് ഒരേ സമയത്തുണ്ടായിരുന്ന പ്രളയം തുടർച്ചയായി ഈ വർഷവും തുടരുകയാണെങ്കിൽ അതിനെ നേരിടാൻ സുസജ്ജമാണോ നമ്മുടെ കേരളം? ആശങ്കയോടെ ഇവർ ചോദിക്കുന്നു.
ഒരു പക്ഷെ മഴ പെയ്തു തുടങ്ങിയാൽ മുൻ വർഷങ്ങളെ പോലുള്ള സമാനമായ സാഹചര്യമായിരിക്കും നേരിടേണ്ടി വരിക. മുൻകാല പ്രളയ സമയങ്ങളിൽ സർക്കാർ മുന്നോട്ട് വച്ച മുൻകരുതൽ എല്ലാം പാലിക്കാൻ നമുക്ക് കഴിഞ്ഞിട്ടില്ല. പ്രളയ ശേഷം ഒരുപാട് പഠനങ്ങളും പരിശോധനകളും എല്ലാം നടന്നെങ്കിലും പ്രളയത്തെ നേരിടാനുള്ള ഒരു പ്രവർത്തനവും മുഴുവനായും പ്രാബല്യത്തിൽ വന്നിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. പുഴയിലെ നീരൊഴുക്ക് സുഗമമാക്കാൻ മണൽത്തിട്ടകൾ നീക്കം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു പിടി മണൽ പോലും ഇത് വരെ പുഴകളിൽ നിന്നു വാരിയിട്ടില്ല.നഗരങ്ങളിലെ ഓവ് ചാലുകൾ വൃത്തിയാക്കാൻ നിർദേശിച്ചെങ്കിലും അത് നടന്നിട്ടില്ല. അതിനാൽ ഇനിയൊരു മഴ വന്നാൽ നഗരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുമെന്നുറപ്പാണ്. വെള്ളക്കെട്ട് ഉണ്ടാകാൻ കാരണമായ പല അനധികൃത കെട്ടിടങ്ങളും പൊളിച്ചു നീക്കുവാൻ ആവശ്യപ്പെട്ടെങ്കിലും അതും മുഴുവനായും നടന്നില്ല.
പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം ഒലിച്ചുപോകാനുള്ള കാനകളോ തൊടുകളോ ഇല്ല എന്നത് ഒരു പ്രതിസന്ധിയാണ്. കഴിഞ്ഞ രണ്ടു തവണയും മഴവെള്ളം കയറിയ വീടുകൾക്കു ബദലായി ഉയർന്ന കാലുകളിൽ നിൽക്കുന്ന പുതിയ മാതൃകയിൽ ഉള്ള വീടുകൾ നിർമിക്കാൻ തീരുമാനമെടുത്തെങ്കിലും അതും കടലാസ്സിൽ മാത്രമാണ് നടപ്പിലായത്. അതിനാൽ വെള്ളക്കെട്ട് ഉയരുമ്പോൾ തന്നെ ഇവിടെ ഉള്ളവർ ക്യാമ്പിലേക്ക് മാറേണ്ട അവസ്ഥയാണ്. മഴക്കാല പൂർവ ശുചീകരണവും വാഗ്ദാനം മാത്രമായി നില നില്കുന്നു.
കഴിഞ്ഞ പ്രളയ കാലത്ത് ശുദ്ധ ജലത്തിനും ഭക്ഷണത്തിനും മരുന്നിനും മറ്റവശ്യ വസ്തുക്കൾക്കും നെട്ടോട്ടമോടേണ്ടി വന്നു. സമാന സാഹചര്യം നേരിടാനുള്ള നടപടികൾ എടുത്തിട്ടുണ്ടോ എന്ന് ജനങ്ങൾ ചോദിക്കുന്നു. കഴിഞ്ഞ മഴക്കാലത്ത് കേരളത്തിലെ മിക്ക അണക്കെട്ടുകളും പലപ്പോഴും മുന്നറിയിപ്പില്ലാതെ തുറക്കേണ്ടി വന്നു. പല ജില്ലകളും വെള്ളത്തിലായി. ചില ജില്ലകൾ ഒറ്റപെട്ടു. വൻ നാശനഷ്ടങ്ങൾ ഉണ്ടായി. ഒട്ടേറെ പേരെ കാണാതായി. മരണങ്ങളുണ്ടായി. കടലിന്റെ മക്കളും ഇന്ത്യൻ ആർമിയും ഒരുമിച്ചാണ് നമ്മുടെ കൊച്ചു കേരളത്തെ കൈ പിടിച്ചു കയറ്റിയത്. ആ ഒരു സാഹചര്യം ഒഴിവാക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്നാണ് സർക്കാരിനോട് ജനങ്ങൾക്ക്‌ അഭ്യർത്ഥിക്കാനുള്ളത്.
കാലാവസ്ഥ പ്രവചകരുടെ വിദഗ്ധ പഠനം വഴി ലഭിക്കുന്ന മഴയുടെ അളവ് നോക്കി പ്രളയ സാധ്യത വിലയിരുത്താം. അതിനനുസരിച്ചു ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കാൻ കഴിയും. ഡാമുകൾ തുറക്കേണ്ടി വന്നാലും ആ സാഹചര്യം നേരിടാനുള്ള മുൻകരുതൽ നേരത്തെ എടുക്കണമെന്ന് ഡാമിന്റെ സമീപ വാസികൾ അഭിപ്രായപ്പെടുന്നു. നേരത്തെ തന്നെ മഴക്കാല ക്യാമ്പുകളും ആരോഗ്യ കേന്ദ്രങ്ങളും ആരംഭിക്കുന്നതും അവശ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പാകുന്നതും പ്രളയ കാലത്തെ ആത്മ വിശ്വാസത്തോടെ അതിജീവിക്കാൻ കേരളത്തെ സഹായിച്ചേക്കും.

 

 

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close