നിങ്ങള്‍ മത്സ്യ വിത്തുല്‍പാദന സ്ഥാപനം നടത്തുകയാണോ? എങ്കില്‍ രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധം


Spread the love

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മത്സ്യ വിത്തുല്‍പാദന കേന്ദ്രങ്ങള്‍ക്കും സീഡ് ഫാമുകള്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കി. കേരള മത്സ്യവിത്ത് നിയമം 2015 പ്രകാരമാണ് ഫാമുകള്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയിരിക്കുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യവിത്ത് ഹാച്ചറികളും മത്സ്യവിത്ത് ഫാമുകളും 2020 ഓഗസ്റ്റ് 15നകം മുന്‍പ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് രജിസ്‌ട്രേഷനും ലൈസന്‍സും നേടേണ്ടതാണ്.
മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി എന്നിവ നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും ഏജന്‍സികളും നിയമ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്ത ശേഷം മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇവ രണ്ടുമില്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നതിനുള്ള നടപടി കൈക്കൊള്ളുമെന്നും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം മെമ്ബര്‍ സെക്രട്ടറി അറിയിച്ചു. രജിസ്‌ട്രേഷനും ലൈസന്‍സും നേടുന്നതിന് തൃശൂരിലെ ആമ്ബക്കാടന്‍ ജംഗ്ഷനിലുള്ള ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2421090 എന്ന ഫോണ്‍ നമ്ബറിലോ adfthrissur@gmail.com  എന്ന ഇ മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close