ആധാരം നഷ്ടപ്പെട്ടോ….? വിഷമിക്കണ്ട തിരിച്ച് കിട്ടാൻ മാർഗമുണ്ട്..!


Spread the love

ജീവിച്ചിരിക്കുന്ന ഒരു വ്യക്തി ജീവിച്ചിരിക്കുന്ന മറ്റൊരു വ്യക്തിക്കോ, വ്യക്തികൾക്കോ, തനിക്കുതന്നെയോ സ്വത്ത് കൈമാറുന്നതിനെ സ്വത്ത് കൈമാറ്റം എന്ന് പറയുന്നത്. സ്വത്ത് കൈമാറിയതിനുള്ള രേഖയാണ് “ആധാരം”. അതുകൊണ്ട് തന്നെ ഒരാളുടെ ജീവിതത്തിൽ ആധാരം എന്ന രേഖയ്ക്കുള്ള പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ…! നമ്മുടെയൊക്കെ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ ചിലപ്പോൾ ഈ രേഖയിൽ ബന്ധിപ്പിക്കുന്നതാകും.അതുകൊണ്ട് തന്നെ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം എന്നത് പലരെയും അലട്ടുന്ന ചോദ്യമാണ്…

സ്ഥലമോ വീടോ വാങ്ങുമ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ നടത്തേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. 1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിൽപ്പന കരാർ നിർബന്ധമാണ്. അതായത് വിൽപ്പനക്കാരനിൽ നിന്ന് വാങ്ങുന്നയാൾക്ക് അനുകൂലമായി വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്റെ തെളിവും നിയമപരമായ രേഖയുമാണിത്. ഉടമസ്ഥാവകാശം സംബന്ധിച്ച് വാങ്ങുന്നയാൾക്ക് കാണിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഒരു വിൽപ്പനക്കാരൻ സ്വത്തിന്റെ അവകാശം ആധാരത്തിലൂടെ വാങ്ങുന്നയാൾക്ക് ​​കൈമാറുന്നതിലൂടെ സ്വത്തിന്റെ സമ്പൂർണ്ണ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് ലഭിക്കും. ആധാരത്തിന്റെ ഒറിജിനൽ പകർപ്പ് വാങ്ങുന്നയാൾക്ക് നൽകിയിട്ടില്ലെങ്കിൽ ഇടപാട് നടത്താനാകില്ല. അതുകൊണ്ട് തന്നെ വസ്തുവിന്റെ ആധാരവും മറ്റും ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ട രേഖയാണ്.

എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതായിരിക്കണം ആദ്യ പടി. അതായത് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പോയി ഒരു പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്യുക. പ്രോപ്പർട്ടി പേപ്പറുകൾ കാണാതാകുകയെ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്തുവെന്ന് എഫ്ഐആറിൽ സൂചിപ്പിച്ചിരിക്കണം. ഭാവിയിൽ റഫറൻസിനായി ഉടമയ്ക്ക് ഈ എഫ്‌ഐ‌ആറിന്റെ പകർപ്പ് സൂക്ഷിക്കാവുന്നതാണ്. എഫ്‌ഐ‌ആർ ഫയൽ ചെയ്ത ശേഷം, സ്വത്ത് രേഖകളുടെ നഷ്ടം വ്യക്തമാക്കുന്ന ഒരു അറിയിപ്പ് ഇംഗ്ലീഷ് പത്രങ്ങളിലും പ്രാദേശിക ഭാഷാ പത്രങ്ങളിലും പ്രസിദ്ധീകരിക്കുക. നഷ്ടപ്പെട്ട രേഖകൾ‌, പ്രോപ്പർ‌ട്ടി വിശദാംശങ്ങൾ‌, ബന്ധപ്പെടേണ്ട വിശദാംശങ്ങൾ‌ എന്നിവ പോലുള്ള കാര്യങ്ങൾ പരസ്യത്തിൽ പ്രത്യേകം പരാമർശിച്ചിരിക്കണം. രേഖകൾ കണ്ടെത്തുന്ന ആർക്കും ഇതുവഴി നിങ്ങളെ ബന്ധപ്പെടാൻ‌ കഴിയും

ആധാരം നഷ്ടപ്പെട്ടാൽ അതിന്റെ സർട്ടിഫൈഡ് കോപ്പി സബ് റജിസ്ട്രാർ ഓഫീസില്‍ നിന്ന് ലഭിക്കും. ആധാരം രജിസ്ട്രർ ചെയ്ത തീയതിയും നമ്പരും കിട്ടിയാൽ സൗകര്യം. ഇല്ലെങ്കിലും ചില ജില്ലകളിലെ സബ് റജിസ്ട്രാർ ഓഫീസുകളിൽ 1992 ജനുവരി ഒന്നു മുതലുള്ള ആധാരങ്ങളുടെ ഡിജിറ്റൽ പതിപ്പ് ലഭ്യമാണ്. പഴയ ആധാരമാണെങ്കിൽ പേരിന്റെ ആദ്യാക്ഷരം വച്ചോ വില്ലേജ് അംശം ദേശം എന്നിവ വച്ചോ പരിശോധിക്കാൻ റിക്കോർഡ് ബുക്കും ഉണ്ട്. കൂടാതെ നഷ്ട്ടപ്പെട്ട ആധാരത്തിന്റെ പകർപ്പ് തയ്യാറാക്കാനും അവസരമുണ്ട്. ഇതിനായി സബ് രജിസ്റ്റ്രാര്‍ ഓഫിസില്‍ ഫോറം നമ്പര്‍ 19ല്‍ അപേക്ഷിക്കണം. ആധാരത്തിന്റെ നമ്പരും വര്‍ഷവും അറിയാമെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാവും. അറിയില്ല എങ്കില്‍ തിരഞ്ഞു നോക്കേണ്ട വര്‍ഷങ്ങള്‍ രേഖപ്പെടുത്തി നല്‍കണം. തപാലിലും അപേക്ഷ നല്‍കാം. പകര്‍പ്പ് തയാറാക്കാന്‍ ആവശ്യമായ തുക കൂടി അപേക്ഷയോടൊപ്പം അയയ്ക്കണമെന്നു മാത്രം.

കൂടാതെ തിരച്ചില്‍ ഫീസും നല്‍കണം. ആദ്യവര്‍ഷത്തിന് 10 രൂപയും, പിന്നെയുള്ള ഓരോവര്‍ഷത്തിനും അഞ്ചുരൂപയുമാണ് ഫീസ്, കൂടാതെ അപേക്ഷാഫീസായി ഒരു രൂപയും നല്‍കണം. ആധാരത്തിലുള്ള വാക്കുകളുടെ എണ്ണത്തിന് അനുസരിച്ചാണ്. പകര്‍പ്പിനുള്ള ഫീസ് കണക്കാക്കുക. 100 വാക്കുകള്‍ക്ക് നാലു രൂപ എന്നതാണ് നിരക്ക്. പകര്‍പ്പു ഫീസും തിരച്ചില്‍ ഫീസും വെവ്വേറെ നല്‍കണം. അത്യാവശ്യമെങ്കില്‍ ഇരട്ടി ഫീസ് നല്‍കിയാല്‍ മുന്‍ഗണന ലഭിക്കും. അതേസമയം വസ്തുക്കള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് സ്വയം ആധാരം എഴുതി രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ട്. നിലവില്‍ ആധാരമെഴുത്തിന് കനത്ത ഫീസാണ് ജനങ്ങളില്‍ നിന്നും കൈപ്പറ്റുന്നത്. ആധാരം എഴുത്തുന്ന ഭാഷ സാധാരണക്കാര്‍ക്ക് വശമില്ലാത്തതുകൊണ്ട് ഇതിന്റെ മോഡല്‍ വൈബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആധാരം എഴുതുന്നത് ആരാണോ അവരുടെ പേരാകും ഇനി രേഖപ്പെടുത്തേണ്ടത്.

Ad Widget
Ad Widget

Recommended For You

About the Author: admin

Close